Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 16:39 IST
Share News :
എ.വി. ഫർദിസ്
................
കോഴിക്കോട് : . കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ വേദിയിൽ നിന്നും നോവലിസ്റ്റ് പി.ഏ. മുഹമ്മദ് കോയ എന്ന മുഷ്താഖും പുറത്ത് .
നഗരത്തിലെ 21 സ്കൂളുകളിൽ തയ്യാറാക്കിയ വേദികളിലായാണ്, അഞ്ചുദിവസം നീണ്ടു നില്ക്കുന്ന കലോത്സവത്തിന് ക 19 ന് അരങ്ങുന്നർന്നത്.
ഓരോ വേദികൾക്കും ജില്ലയിലെ മരണപ്പെട്ട
പ്രമുഖ സാഹിത്യകാരന്മാരുടെ പേരുകളാണ് നല്കിയിരിക്കുന്നത്. ബഷീർ, എസ്.കെ പൊറ്റക്കാട്, വത്സല, യു .ഏ ഖാദർ, പുനത്തിൽ, എൻ.പി മുഹമ്മദ്, തിക്കോടിയൻ, എം.പി വീരേന്ദ്രകുമാർ തുടങ്ങി ശാന്തകുമാറും, പ്രദീപൻ പാമ്പിരിക്കുന്നും ടി.ഏ. റസാഖും ഗിരീഷ് പുത്തഞ്ചേരി വരെയുള്ളവരുടെ പേരുകൾ വേദികൾക്ക് നല്കിയപ്പോഴാണ്. മലയാള നോവൽ സാഹിത്യത്തിലെ വേറിട്ടതും കാലാതിവർത്തിയുമായ കൃതികളെന്ന് പുതുതലമുറ പോലും
ഇപ്പോൾ
വിശേഷിപ്പിക്കുന്ന സുൽത്താൻ വീടിൻ്റെയും സുറുമയിട്ട കണ്ണുകളുടെയും കഥാകാരനെ സംഘാടക സമിതിക്കാർ വിസ്മരിച്ചത്.
പി.ഏ. മുഹമ്മദ് കോയയുടെ തറവാട് വീടായ പൊന്മാണിച്ചിൻ്റ്റകം തറവാട് ഇപ്പോഴും നിലനില്ക്കുന്ന പട്ടു തെരുവിലെ ഹിമായത്ത് സ്കൂളിലും
ഇദ്ദേഹത്തിൻ്റെ തട്ടകമായിരുന്ന തെക്കേപ്പുറത്തെ എം.എം. സ്കൂളിലും ഈ കലോത്സവ വേദികൾ ഉണ്ടായിരിക്കെയാണ് തെക്കേപ്പുറത്തിൻ്റെ കഥകൾ വേറിട്ടെഴുതിയ കഥാകാരനെ വിസ്മരിച്ചതെന്നതാണ് ഏറെ ആശ്ചര്യകരമായിരിക്കുന്നത്.
കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം തുടങ്ങി
യപ്പോൾ
കമ്മ്യൂണിസ്റ്റ്കാരനായി കൊണ്ട് തന്നെ
ചന്ദ്രിക വാരികയുടെ പത്രാധിപരായി പത്ര പ്രവർത്തനരംഗത്ത് വന്ന പി.ഏ പിന്നീട് ദേശാഭിമാനിയിലേക്ക് മാറിയെങ്കിലും വീണ്ടും സി.എച്ചിൻ്റെ നിർബന്ധം കൊണ്ട് ചന്ദ്രികയിലേക്ക് തിരിച്ചു വരികയായിരുന്നു. ഇത് കൂടാതെ ദിനപ്രഭ, വിപ്ലവം എന്നിവിടങ്ങളിലും പ്രവർത്തിച്ചിരുന്നു.
ഇതിനിടക്ക് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് സ്വതന്ത്ര്യ നായി ഇദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു.
വെറും റിസൾട്ട് മാത്രം കൊടുത്തിരുന്ന പഴയ കാല കായിക പത്രപ്രവർത്തനത്തെ ആകർഷിപ്പിക്കുന്ന രീതിയിലുള്ള ഭാഷ ശൈലി കൊണ്ട് പത്രപ്രവർത്തന രംഗത്തെ ഒരു പ്രത്യേക മേഖലയാക്കി മാറ്റുന്നതിൽ കോമാട്ട് രാമൻ മേനോൻ, രാവുണ്ണിമേനോൻ, ടി. ദാമോദരൻ എന്നിവരോടൊപ്പം മലയാളത്തിൽ മുന്നിൽ നടന്ന വ്യക്തി കൂടിയായിരുന്നു മുഷ്താഖ് എന്ന പി.ഏ. മുഹമ്മദ് കോയ.
മാതൃഭൂമി, മനോരമ എന്നീ പത്രങ്ങളിലാണ് മുഷ്താഖ് , ഹാരിസ് തുടങ്ങിയ തൂലികാനാമങ്ങളിൽ പി.ഏ വ്യാപകമായി കായിക എഴുത്ത് നടത്തിയത്.
കോഴിക്കോട് അവസാനം നടന്ന സംസ്ഥാന സ്കൂൾ കലാമേളയിലും വേദികൾക്ക് സാഹിത്യകൃതികളുടെ പേര് നല്കിയപ്പോൾ സുൽത്താൻ വീടിനെ അവഗണിച്ചത് ഏറെ വാർത്തയായിരുന്നു.
ഇടത് അധ്യാപക സംഘടനകൾ തന്നെ പോഗ്രാം കമ്മിറ്റിയുടെ ചുക്കാൻ പിടിക്കുന്ന മേളകളിൽ തന്നെ ഇദ്ദേഹത്തെ പോലുള്ളവരെ അവഗണിക്കുന്നതിനെതിരെ സാംസ്കാരികപ്രവർത്തകർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധമുണ്ട്.
ഒരു കാരണവശാലും വിട്ടു പോകരുതായിട്ടുള്ള പേരുകളിലൊന്നാണ് പി.ഏ യുടേതെന്ന് പ്രമുഖ സാഹിത്യ-സാമൂഹ്യ വിമർശകൻ കെ.ഇ. എൻ പറഞ്ഞു.
മലയാള നോവൽ സാഹിത്യത്തിൽ ചരിത്രവും കാവ്യാത്മകതയും ഒത്തുചേർന്ന സുൽത്താൻ വീട് പോലൊരു നോവൽ രചയിതാവിനെ നാം വിസ്മരിക്കുകയെന്നത് ഒരിക്കലും നീതികരിക്കാൻ കഴിയാത്ത നിലപാടാ ണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
എന്ത് വിട്ടുപോകലും ന്യായീകരണമുണ്ടെങ്കിലും ഇത് തെറ്റായ ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പരിമിതമായ വേദികളെ ഉള്ളുവെന്നതിനാൽ എല്ലാവരെയും ഉൾക്കൊള്ളിക്കുവാൻ സാധിക്കാത്തതുകൊണ്ടാണ് പി.ഏ യുടെ പേര് നല്കുവാൻ സാധിക്കാതെ പോയതെന്ന് പോഗ്രാം കമ്മിറ്റി കൺവീനർ ഗിരീഷ് കുമാർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.