Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഓണാഘോഷം സംഘടിപ്പിച്ചു

16 Oct 2024 20:53 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്‌ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. 

വാദി കബീർ മസ്‌കറ്റ് ക്ലബിൽ നടന്ന ഓണാഘോഷ പരിപാടികൾ ഇടവക വികാരി ഫാ. ജോസ് ചെമ്മൺ ഉദ്ഘാടനം ചെയ്‌തു. ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിലെ മലയാള വിഭാഗം മേധാവി കലാ സിദ്ധാർത്ഥൻ ഓണ സന്ദേശം നൽകി. ഇടവകയുടെ അസോസിയേറ്റ് വികാരി ഫാ. ലിജു തോമസ്, സെക്രട്ടറി സാം ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു.

തിരുവാതിര കളി, പുലികളി, വടംവലി, ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കിയ വിവിധ പരിപാടികൾ, കോമഡി സ്‌കിറ്റ് തുടങ്ങിയ വിവിധ കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി. 

യുവജനപ്രസ്ഥ‌ഥാനം വൈസ് പ്രസിഡന്റ് ബെൻസൺ സ്‌കറിയ സ്വാഗതവും കൺവീനർ പ്രദീപ് വർഗീസ് നന്ദിയും പറഞ്ഞു. സെക്രട്ടറി അജു തോമസ്, ട്രഷറർ നെബി തോമസ്, ജോയിൻ്റ് സെക്രട്ടറി റ്റിജോ തോമസ്, കൺവീനേഴ്സ‌സ് സോജി പി ജോൺ, അനീഷ് വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News