Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നാർ ഗ്യാപ് റോഡ് മണ്ണിടിച്ചിൽത്തുടർകഥയാകുന്നു, കളക്ടർ യാത്ര നിരോധം ഏർപ്പെടുത്തി

30 Jul 2024 16:53 IST

PEERMADE NEWS

Share News :

മൂന്നാർ: മൂന്നാർ ഗ്യാപ് റോഡിൽ തുടർച്ചയായി മണ്ണിടിച്ചിൽ, ജില്ലാ കളക്ടർ യാത്രാ നിരോധനം ഏർപ്പെടുത്തി.

2017 ഓഗസ്റ്റിലാണ് ദേശീയ പാത നവീകരണത്തിന്റെ ഉദ്ഘാടനം നടത്തിയത്.നിർമാണം തുടങ്ങി ഇതുവരെ മൂന്നാർ ഗ്യാപ് റോഡിൽ 

പത്തിലധികം മണ്ണിടിച്ചിലുകൾ, മണ്ണിനടിയിൽപെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം ഇന്നും കാണാമറയത്ത്, കൃഷിഭൂമി നശിച്ചത് 50 ഏക്കറിലധികം അശാസ്ത്രീയ നിർമാണവും അനധികൃത പാറപൊട്ടിക്കലുമാണ്

ഗ്യാപ് റോഡിന് വെല്ലുവിളിയായത്.

 കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡിൽ മഴക്കാലത്ത് സ്ഥിരമായി മലയിടിച്ചിലുണ്ടാകുന്ന ദേവികുളം ഗ്യാപ് റോഡ് യാത്രക്കാർക്കും അധികൃതർക്കും തലവേദനയാകുന്നു എല്ലാ മഴക്കാലത്തും ഗ്യാപ് റോഡിലെ ഗതാഗതം നിയന്ത്രിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

റോഡ് നിർമാണത്തിനായി അശാസ്ത്രീയമായ പാറ പൊട്ടിച്ചതാണ് ഗ്യാപ് റോഡിന്റെ ഈ അവസ്ഥക്ക് കാരണമെന്ന് റവന്യു വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഗ്യാപ് ഭാഗത്തെ റവന്യു ഭൂമിയിൽ നിന്ന് 628223മെട്രിക് ടൺ പാറയാണ് അനധികൃതമായി പൊട്ടിച്ച് നീക്കിയത് . 2019 ഒക്ടോബറിൽ റോഡ് നിർമാണത്തിനിടെ

ഉണ്ടായ മലയിടിച്ചിലിൽ 2 തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു മണ്ണുമാന്തിയന്ത്രവും അന്ന് മണ്ണിനടിയിലായിരുന്നു. ഇതേ വർഷം ജൂലൈ 28 ന് ഉണ്ടായ മലയിടിച്ചിലിൽ 7 കർഷകരുടെ 50 ഏക്കറിലധികം കൃഷി ഭൂമി പൂർണമായും നശിച്ചു.

ഗ്യാപ് റോഡിലേക്ക് ഇടിഞ്ഞു വീണ വൻ പാറകളും മണ്ണും താഴെയുള്ള കൃഷിയിടത്തിലേക്ക് പതിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് 6 ന് ഉണ്ടായ മലയിടിച്ചിലിലും കർഷകരുടെ കൃഷി ഭൂമി കൃഷിയോഗ്യമല്ലാതായി. പല സമയത്തായുണ്ടായ മലയിടിച്ചിലിൽ ഇരുപതിലേറെ കർഷകരുടെ കൃഷിഭൂമി പാറ വീണ് നശിച്ചു. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡിന്റെ നിർമാണത്തിന് 381 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. 2 വർഷം കൊണ്ട് നിർമാണംപൂർത്തിയാക്കാനായിരുന്നു ദേശീയ പാത വിഭാഗത്തിന്റെ തീരുമാനമെങ്കിലും പല കാരണങ്ങളാൽ ഇത് 6 വർഷം വരെ നീണ്ടു. 2018 ലെ പ്രളയം, കോവിഡ് മഹാമാരിയും എന്നിവ റോഡ് നിർമാണത്തെ ബാധിച്ചു.

Follow us on :

Tags:

More in Related News