Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശൗചാലയ മാലിന്യ സംസ്കരണ സംവിധാനം പ്രവർത്തനരഹിതമായി എന്നത് വാസ്തവ വിരുദ്ധമെന്ന് നഗരസഭ ചെയർമാൻ-50 ലക്ഷം രൂപ മുടക്കി 8 മാസം മുമ്പ് ആരംഭിച്ച സംവിധാനം കാഴ്ചവസ്തുവായി പാർക്കിൽ കിടന്നാൽ മതിയോ എന്ന് പ്രതിപക്ഷം

08 Nov 2024 10:29 IST

WILSON MECHERY

Share News :

ചാലക്കുടി നഗരസഭയുടെ സഞ്ചരിക്കുന്ന ശൗചാലയ മാലിന്യ സംസ്കരണ സംവിധാനം പ്രവർത്തനരഹിതമായി എന്നത് വാസ്തവ വിരുദ്ധമെന്ന് നഗരസഭ ചെയർമാൻ എ ബി ജോർജ് പറഞ്ഞു.

നിലവിലെ ട്രീറ്റ്മെൻ്റ് സംവിധാനത്തിൽ ചില മാറ്റങ്ങൾ വരുത്തി അടിയന്തിരമായ് പ്രവർത്തനമാരംഭിക്കും.

സംസ്ഥാനത്ത് ആദ്യമായ് നടപ്പിലാക്കിയ ഒരു മോഡൽ പദ്ധതി എന്ന നിലയിൽ, പ്രവർത്തന ഘട്ടത്തിൽ കണ്ടെത്തിയ ചില പോരായ്മകൾ പരിഹരിക്കുന്നതിന്നുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നതിനാലാണ്, നഗരസഭയുടെ ശൗചാലയ മാലിന്യ സംസ്കരണ സംവിധാനം

ഇപ്പോൾ ഉപയോഗിക്കാതിരിക്കുന്നത്.

ട്രീറ്റ്മെൻ്റിന് ശേഷം അവശേഷിക്കുന്ന ദ്രാവക രൂപത്തിലുള്ള മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് നേരിടുന്നതായ് ബോധ്യപ്പെട്ടത്.

ഇത് പരിഹരിക്കുന്നതിന്,ടി മാലിന്യം ഖര രൂപത്തിലാക്കുന്നതിനുള്ള ഒരു സംവിധാനം കൂടി പ്ലാന്റിൽ ഉൾപ്പെടുത്തുവാൻ നിർദ്ദേശമുണ്ടായതും ഇത് കൗൺസിൽ അംഗീകരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചതും.

ഇതിൻ്റെ ഭാഗമായാണ് കുറച്ചു ദിവസങ്ങളായ് പ്ലാൻ്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള ഓർഡർ നഗരസഭ സ്വീകരിക്കാതിരിക്കുന്നത്.

പുതിയ സംവിധാനം ഒരുക്കുന്നതിനായ് അടുത്ത ദിവസം തന്നെ പ്ലാൻ്റ് ഉൾപെടുന്ന വാഹനം ബാംഗ്ളൂരിലേക്ക് കൊണ്ടുപോകും.

ഏറ്റവും വേഗത്തിൽ തന്നെ ന്യൂതന സംവിധാനം കൂടി ഉൾപ്പെടുത്തി   പ്രവർത്തനക്ഷമമാക്കുമെന്നും

ചെയർമാൻ എബി ജോർജ്, വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു, ഹെൽത്ത് ചെയർമാൻ ദിപു ദിനേശ്, വി.ഒ. പൈലപ്പൻ ,ഷിബു വാലപ്പൻ, പ്രീതി ബാബു എന്നിവർ പറഞ്ഞു.

കേരളത്തിനാകെ മാതൃകയാണ് എന്ന് പറഞ്ഞ് 50 ലക്ഷം രൂപ മുടക്കി 8 മാസം മുമ്പ് ആരംഭിച്ച

സംവിധാനം കാഴ്ചവസ്തുവായി പാർക്കിൽ കിടന്നാൽ മതിയോ എന്നും വാർഡിൽ നിന്നും ജനങ്ങൾ ആവശ്യപ്പെടുമ്പോൾ പ്രവർത്തിക്കുന്നില്ല എന്ന മറുപടിയാണ് സ്ഥിരം കേൾക്കുന്നത് എന്നുമാണ് പ്രതിപക്ഷ ആരോപണം. .

Follow us on :

More in Related News