Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായിക സ്വപ്നങ്ങൾക്ക് ചിറകടിയായി മുക്കം ഹയർ സെക്കണ്ടറി സ്കൂളിന് ടർഫ് മൈതാനിയായി. ഉദ്ഘാടനം ശനിയാഴ്ച്ച '

05 Dec 2024 14:49 IST

UNNICHEKKU .M

Share News :

- എം.ഉണ്ണിച്ചേക്കു .

മുക്കം: കായിക സ്വപ്നങ്ങൾക്ക് കരുത്തിൻ്റെ ചിറകടിയായി മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ഫൂട്ബോൾ, ക്രിക്കറ്റ് ടർഫ് മൈതാനം ഒരുങ്ങി. ഒന്നര കോടി രൂപ ചിലവിൽ പണിത ആധുനിക സംവിധാനത്തിലാണ് ടർഫ് പണി പൂർത്തിയാക്കിയത്. കായിക രംഗത്തും കുട്ടികൾക്ക് മികച്ച രീതിയിൽ പരിശീലനം ലഭ്യമാക്കുന്നതിനാണ് അത്യാധുനിക രീതിയിലാണ് ടർഫടക്കമുള്ള സംവിധാനമാക്കിയതെന്ന് സ്ക്കൂൾ മാനേജർ വത്സൻ മഠത്തിൽ എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു.

മുക്കം ഉപജില്ലയിൽ സ്വാന്തമായി ടർഫ് സംവിധാനമുള്ള രണ്ടാമത്തെ വിദ്യാലയമെന്ന സവിശേഷതയും മുക്കം ഹയർ സെക്കണ്ടറിക്കുണ്ട്. നേരത്തെ മണാശ്ശേരി എം.എ എം ഒ യുടെ ക്യാമ്പസിലാണ് ടർഫ് നിർമ്മിച്ചത്. ദുബായി കേന്ദ്രമായി പ്രവർത്തിക്കുന്ന ബി.ബി.എം എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് മുക്കം ഹയർ സെക്കണ്ടറിയുടെ സെവൻസ് ഫുടുബോളിനുള്ള ടർഫ് നിർമ്മിച്ചത്. അതേസമയം ഇതേ മൈതാനിയിൽ തന്നെ ക്രിക്കറ്റ് കളിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. സാധാരണയുള്ള എട്ട് മീറ്റർ ഉയരത്തിൽ മാറ്റം വരുത്തി പന്ത്രണ്ട് മീറ്റർ ഉയർച്ചയിൽ വലയൊരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ടർഫ് മൈതാനം കുട്ടികൾക്കായി തുറന്ന് കൊടുക്കും അതേ സമയം വൈകിട്ട് ആറ് വരെ ഫുട്ബോൾ കളിക്കാരായ കുട്ടികൾക്ക് പരിശീലന പദ്ധതികളും നടപ്പിലാക്കുകയായി.സ്വിമ്മിംങ്ങ് ഫുൾ നിർമ്മാണവും വിഭാവനയിലുണ്ട്. 50 മീറ്റർ നീളവും,25 മീറ്റർ വീതിയുമുള്ള സിമ്മിംങ്ങ് പൂളാണ് നിർമ്മിക്കുന്നത്. സിന്തറ്റിക്ക് ട്രാക്കും നിർമ്മാണ പദ്ധതിയിലുണ്ട്. ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ടർഫ് മൈതാനം ഉദ്ഘാടനം ചെയ്യും. ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഫുട് ബോളിൻ്റെ ഇതിഹാസ താരം ഐ എം വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. സ്പോർട്സ് അക്കാദമി ജയ്സി പ്രകാശനം മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ജ്യ്സി പ്രകാശനം നിർവ്വഹിക്കും. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദിനി ലോഗോ പ്രകാശനവും നടത്തും. ബി. ബി. എം സി.ഇ.ഒ ഫസലുറഹ്മാൻ വയലിൽ ടർഫ് പദ്ധതി വിശദീകരിക്കും. കേരളസ്ററ്റ് സ്ക്കൂൾ സ്പോർട്സ് ഓർഗനൈസർ ഡോ. സി.എസ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. ഓർമ്മയിൽ എൻ്റെ മുക്കം എച്ച്എ എസ് എന്ന വിഷയത്തിൽ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗല്ലൂർ സംസാരിക്കും. 

Follow us on :

More in Related News