Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎസ്എസ് നിർധന രോഗികൾക്കുള്ള മരുന്ന് പെൻഷൻ വിതരണം ചെയ്തു

01 Aug 2025 20:27 IST

MUKUNDAN

Share News :

ചാവക്കാട്:എംഎസ്എസ് ചാവക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള മരുന്ന് പെൻഷൻ വിതരണത്തിൻ്റെ ഉദ്ഘാടനം ചാവക്കാട് പ്രസ്സ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് നിർവഹിച്ചു.കാരുണ്യ സേവന മേഖലയിൽ എംഎസ്എസിൻ്റെ പ്രവർത്തനം സതുത്യർഹമാണെന്നും മാനവികതയും,മനുഷ്യത്വവും ഉയർത്തി പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് കക്ഷി രാഷ്ട്രിയ ജാതി മത ചിന്തകൾക്കതീതമായി എല്ലാവരും പിന്തുണ നൽകണമെന്നും റാഫി വലിയകത്ത് അഭിപ്രായപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.എംഎസ്എസ് അബുദാബി യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് കെ.എച്ച്.താഹിർ മുഖ്യഥിതിയായി.സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.നിസാമുദ്ദീൻ,ജില്ല സെക്രട്ടറി എം.പി.ബഷീർ,ഹാരീസ് കെ.മുഹമ്മദ്,എ.വി.മുഹമ്മദ് അഷ്റഫ്,ഹക്കീം ഇംബാറക്ക്,എം.എ.മൊയ്തീൻഷാ,പി.കെ.സൈതാലിക്കുട്ടി,അബ്ദുറഹിമാൻ കുഞ്ഞി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News