Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 19:56 IST
Share News :
പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് - RPF സംയുക്ത പരിശോധനയിൽ രണ്ട് കേസുകളിലായി 17 കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.അജയകുമാറിന്റെ നേതൃത്വത്തിലാണ് കേസുകൾ കണ്ടെടുത്തത്. കൊല്ലം ഇടമുളക്കൽ സ്വദേശി അജേഷ് (44 വയസ്) എന്നയാളാണ് 11.26 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. പാർട്ടിയിൽ എക്സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ അബ്ദുൽ ബാസിത്, സുജീഷ്, മാസിലാമണി, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുക ദേവി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനീഷ്, RPF അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സജി അഗസ്റ്റിൻ, സുനിൽകുമാർ, RPF വനിത ഹെഡ് കോൺസ്റ്റബിൾ ശരണ്യ എന്നിവരും ഉണ്ടായിരുന്നു.
മറ്റൊരു കേസിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി റൂമ ജമദർ(34 വയസ്) 6 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി. കേസ് കണ്ടെടുത്ത പാർട്ടിയിൽ എക്സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ മാസിലാമണി, സുനിൽകുമാർ, യാസർ അറഫത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുക ദേവി, RPF സർക്കിൾ ഇൻസ്‌പെക്ടർ കേശവദാസ്, RPF സബ് ഇൻസ്‌പെക്ടർ അജിത്ത് അശോക്, RPF അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷിജി, RPF ഹെഡ് കോൺസ്റ്റബിൾ അശോക് എന്നിവർ പിടികൂടി.
Follow us on :
Tags:
More in Related News
Please select your location.