Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 09:13 IST
Share News :
സിനിമയുടെ വരുമാനം പെരുപ്പിച്ച് കാട്ടി കള്ളപ്പണം വെളുപ്പിക്കുന്നു. വിവരങ്ങൾ ശേഖരിക്കാൻ ഇ ഡി ഇറങ്ങി പുറപെടുന്നു. ആർക്കൊക്കെയാകും പണി കിട്ടുക. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്. സിനിമകളുടെ നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം.കേരളത്തിലെ തിയറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമാതാക്കൾ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുന്നത്.
ലാഭവും, മുടക്കുമുതലും തിരിച്ചുകിട്ടിയില്ലെന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ സഹനിർമ്മാതാക്കൾ നൽകിയ പരാതിയാണ് സംഭവങ്ങളുടെ തുടക്കം. കാലങ്ങളായി സിനിമ കള്ളപണം വെളുപ്പിക്കുന്നതിന്റെ ഉറവിടമാണെന്ന് പരാതി ഉയർന്നിരുന്നുവെങ്കിലും അത് അന്വേഷണ പരിതിയിൽ എത്തിയിരുന്നില്ല.മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനാണ് ഇ.ഡിയുടെ നീക്കം.സിനിമകളുടെ നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
Follow us on :
Tags:
More in Related News
Please select your location.