Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാചകാധ്യാപനങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നത് അപകടകരം: നജീബ് മൗലവി

01 Oct 2024 22:17 IST

ENLIGHT MEDIA OMAN

Share News :

മസ്ക്കറ്റ്: തിരുചര്യ മുറുകെപ്പിടിച്ചും, പ്രവാചക ജീവിതം വ്യക്തമായി ജീവിതത്തിലൂടെ കാണിച്ചു തന്ന അവിടുത്തെ അനുചരൻമാരുടെ ജീവിതരീതി മനസ്സിലാക്കിയും തിരുനബിയെ സ്നേഹിച്ചാൽ ആനുകാലിക സമസ്യകൾക്ക് വ്യക്തമായ പരിഹാരം ലഭിക്കുമെന്ന് മൗലാനാ നജീബ് മൗലവി അഭിപ്രായപ്പെട്ടു.

ആനുകാലിക വിഷയങ്ങളിൽ പലതിലും പ്രവാചകാധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതിന്റെ അപകടങ്ങളാണ് പല തെറ്റിദ്ധാരണകൾക്കും വഴി വെക്കുന്നതെന്നും മൗലാനാ കൂട്ടിച്ചേർത്തു. ഐ.സി.എസ് മസ്കറ്റ് ഘടകവും, അൽ ഖൂദ് തഅ്ലീമുൽ ഖുർആൻ മദ്രസ സി എം സെന്ററും സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സ്വാഗത സംഘം ചെയർമാൻ സയ്യിദ് എ കെ കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. റഹീം വറ്റല്ലൂർ, അശ്റഫ് നാദാപുരം, മുഹമ്മദ് വാണിമേൽ, സുലൈമാൻ ലംകി സംസാരിച്ചു. മദ്രസ്സാ വിദ്യാർത്ഥികളുടെ വൈവിദ്യ കലാപരിപാടികൾ നടന്നു. 

മദ്രസാ വിദ്യാർത്ഥികളും അജ് വാദഫ് സംഘവും അവതരിപ്പിച്ച ദഫ് പ്രോഗ്രാം ശ്രദ്ധേയമായി. പൊതു പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് മൗലാനാ നജീബ് മൗലവി വിതരണം ചെയ്തു. 

അബൂബക്കർ ഒമ്പത് കണ്ടം അദ്യക്ഷത വഹിച്ചു. യൂനുസ് വഹബി വല കെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു. അശ്റഫ് പൊയ്ക്കര, അശ്റഫ് പുത്തലത്ത്, സാജിദ് കകംവള്ളി, വിവി അബ്ദുല്ല, മുഹമ്മദ് ചാത്തോത്ത്, റഫീഖ് മുസ്ല്യാർ വയനാട്, ഹുസൈൻ സഖാഫി, അബുബക്കർ പറമ്പത്ത്, തുടങ്ങിയവർ പങ്കെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News