Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ കരിപ്പാടം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ മിൽമ ഷോപ്പിക്ക് തുടക്കമായി.

20 Aug 2025 21:11 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മിൽമയുടെ ഉൽപ്പന്നങ്ങൾ ഗ്രാമീണമേഖലയിലെ ക്ഷീരകർഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കരിപ്പാടം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ മിൽമ ഷോപ്പിക്ക് തുടക്കമായി. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ സോണികയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി. എൻ. വൽസലൻപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്‌ മെമ്പർ ഷിനി സജു ആദ്യ വിൽപ്പന നിർവ്വഹിച്ചു. ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡൻ്റ് പി.പി ദേവരാജൻ, സെക്രട്ടറി സുബി ജയചന്ദ്രൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ലൂക്ക് മാത്യൂ, ഗ്രാമ പഞ്ചായത്ത് അംഗം സുമ തോമസ്, കടുത്തുരുത്തി ക്ഷീരവികസന ഓഫീസർ എം. രാകേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷീരസംഘം ഭാരവാഹികളും കർഷകരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News