Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൾട്ടി എക്സർസൈസ് കോമ്പിനേഷൻ മെക്7 ഒമാനിലും ചുവടുറപ്പിക്കുന്നു

04 Dec 2024 14:51 IST

ENLIGHT MEDIA OMAN

Share News :

സീബ്: നിരവധി വ്യായാമ മേഖലകൾ നമുക്ക് ചുറ്റുമുണ്ട്, പ്രഭാത സവാരിക്കിടയിൽ പാർക്കിലോ തുറസ്സായ സ്ഥലങ്ങളിലൊ പല രീതിയിൽ വ്യായാമം ചെയ്യുന്നവരെ കാണാം. എന്നാൽ സീബിലെ പാർക്കിൽ അടുത്ത് തുടങ്ങിയ വ്യായാമ രീതിയാണ് മെക്7.

മെക്7 എന്ന പേരിൽ പുതിയ ഒരു വ്യായാമ സംസ്കാരത്തിന് തുടക്കമിട്ടത് ചെറുപ്പക്കാർക്കും പ്രായമായവർക്കും സ്ത്രീകൾക്കും അനുയോജ്യമായ ലളിതമായ രീതിയിലാണ്.

എയറോബിക്സ്, ലളിത വ്യായാമം, യോഗ, ധ്യാനം, അക്യുപ്രഷർ, ശ്വസനവ്യായാമങ്ങൾ, ഫൈസ് മസാജ് എന്നിങ്ങനെ ഏഴ് വിഭാഗത്തിലുള്ള വ്യായാമങ്ങളിൽ 21 എണ്ണം 21 മിനിറ്റിൽ പൂർത്തിയാക്കുന്ന രൂപമാണ് മെക്7 എന്ന പുതിയ വ്യായാമ മുറ. ഏതു പ്രായത്തിലുള്ളവർക്കും അനായാസം ചെയ്യാൻ കഴിയുന്ന എക്സസൈസാണ് മെക്7 എന്ന് സംഘാടകർ അവകാശപ്പെടുന്നു.

നിശ്ചിത സമയ വ്യായാമത്തിൽ ശരീരത്തിൽ 1750 ചലനങ്ങൾ നടക്കും എന്നാണ് പറയുന്നത്. ഏതു പ്രായത്തിൽ ഉള്ള വർക്കും കൂട്ടായി മെക് 7 ചെയ്യാൻ കഴിയും. ലളിതമായതും എന്നാൽ ശരീരത്തിന് ആവശ്യമായത് ഇതുവഴി ലഭിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. 

കുണ്ടോട്ടി സ്വദേശി ക്യാപ്റ്റൻ സലാഹുദ്ധീൻ എന്നയാൾ വികസിപ്പിച്ചെടുത്ത വ്യായാമ മുറയാണ് മെക്7. കേരളത്തിൽ എല്ലായിടത്തും, ഗൾഫ് രാജ്യങ്ങളിലും ഈ വ്യായാമമുറ നടക്കുന്നുണ്ട് ഒമാനിൽ ആദ്യമായി സീബിൽ ആണ് തുടക്കമിട്ടത്. കോഴിക്കോട് സ്വദേശി ബഷീർ ആണ് ഈ വ്യായാമ മുറക്ക് സീബിൽ നേതൃത്വം കൊടുക്കുന്നത്.

ഒന്നോ, രണ്ടോ മണിക്കൂർ ഓടിയാലോ അല്ലെങ്കിൽ അതി കഠിനമായി ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്താലോ കിട്ടുന്നതിൽ കൂടുതൽ, ഇരുപത് മിനിറ്റ് കൊണ്ടുള്ള ഈ ലളിതമായ വ്യായാമം കൊണ്ട് സാധ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകതയായി ഇതിന്റെ പ്രവർത്തകർ പറയുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കും മറ്റേത് പ്രായക്കാർക്കും ഇതിന്റെ വ്യായാമം പിന്തുടരാൻ പറ്റുമെന്ന് മെക്7 വ്യായാമം ശീലമാക്കിയ സീബ് സൂക്കിലെ കച്ചവടക്കാരൻ തലശ്ശേരി സ്വദേശി റസാഖ് അറവിലകത്ത്‌ പറയുന്നു.

ഇതിന്റെ പരിശീലനത്തിന് ഫീസ് ഒന്നും ഇടാക്കുന്നില്ല എന്നും ഈ വ്യായാമ മുറ പിന്തുടരാൻ ദിനം പ്രതി ആളുകൾ വർധിക്കുകയാണെന്നും റസാഖ് പറഞ്ഞു.


എൻലൈറ്റ് മീഡിയയ്ക്കു വേണ്ടി റഫീഖ് പറമ്പത്ത്


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News