Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയിരം അമ്മമാരുടെ പാദ പൂജയോടെ വ്യാസവിദ്യാനികേതൻ സ്കൂളിൽ മാതൃവന്ദനം

11 Oct 2024 18:00 IST

- WILSON MECHERY

Share News :


ചാലക്കുടി : വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി മാതൃ പൂജയും മാതൃസംഗമവും നടത്തി. എസ്. എൻ. ഡി. പി. യോഗം വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ മാതൃഭാരതി സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാതൃസമിതി , സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അവതരിപ്പിച്ച സംഗീതാരാധനയും നൃത്തനൃത്ത്യങ്ങളും നടന്നു. സ്കൂൾ പ്രിൻസിപ്പൽ പി.ജി ദിലീപ്, സ്കൂൾ മാനേജർ യു. പ്രഭാകരൻ, ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ.പി. ഹരിദാസ്, ട്രഷററും ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അംഗവുമായ ടി.എൻ. രാമൻ, സ്കൂൾ മാതൃസമിതി പ്രസിഡൻ്റ് ശ്രുതി ഷൈനോ എന്നിവർ സംസാരിച്ചു . പരിപാടിയിൽ ആയിരത്തോളം കുട്ടികൾ അമ്മമാരുടെ പാദപൂജയോടെ മാതൃവന്ദനം നടത്തി. മാതൃസമിതി സെക്രട്ടറി സരിത രഞ്ജിത്ത് സ്വാഗതവും മാതൃസമിതി വൈസ് പ്രസിഡന്റ് സൗമ്യ പ്രതീഷ് നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News