Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2025 02:13 IST
Share News :
ദോഹ: ഖത്തറിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്ററ് അസോസിയേഷൻ ഖത്തറിന്റെ ആഭിമുഖ്യത്തിൽ വക്ര നോബൽ സ്കൂളിൽ സംഘടിപ്പിച്ച ഫാർമ ക്രിക്കറ്റ് ലീഗിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ സൺറിസസ് ഹിലാലിനെ പരാജയപ്പെടുത്തി മാർക്കിയ നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യൻമാരായി.
ടൂർണമെന്റ് ലെ മികച്ച താരമായി അബ്ദുൽ കരീമിനെയും മികച്ച ബൗളറായി ട്ടി.പി ഇസ്മായിലിനെയും തെരഞ്ഞടുത്തു.
ടൂർണമെന്റിൽ സൺറൈസെസ് ഹിലാൽ, വക്ര സൂപ്പർ കിങ്, റോയൽ ചലഞ്ചേ
ർസ് ബിനോമ്രാൻ, മാർക്കിയ നൈറ്റ് റൈഡർസ് എന്നീ ടീമുകളുൽ പങ്കെടുത്തു, വിവിധ ടീമുകൾക്ക് വേണ്ടി ഖത്തറിലെ മികച്ച താരങ്ങൾ പങ്കെടുത്തു .
ടൂർണമെന്റിൽ ചാമ്പ്യൻസിനുള്ള ട്രോഫി സജീർ, സമീർ കെ.ഐ, റിയാസ് എന്നിവർ ചേർന്നു നൽകി. റണ്ണേഴ്സ് ടീമിനുള്ള ട്രോഫി ഷെരീഫ് മേപുരി വിതരണം ചെയ്തു.
ടൂർണമെന്റ് നു അബ്ദുൽ റഹിമാൻ എരിയാൽ, ആരിഫ് ബബ്രണ, അമീർ അലി, ഹനീഫ് പേരാൽ, അഷ്‌റഫ് നെല്ലിക്കുന്നു, ഷാനവാസ് ബേദ്രിയ, ജസ്സിർ മാങ്ങാട്, ജാഫർ വാക്ര, ശനീബ് അരീക്കോട്, തുടങ്ങിയർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.