Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരിൽ കാപ്പ വിലക്ക് ലംഘിച്ചയാൾ അറസ്റ്റിൽ

12 Nov 2024 22:25 IST

Jithu Vijay

Share News :


തിരൂർ : കാപ്പാ നിയമപ്രകാരം മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് ലംഘിച്ച പുറത്തൂർ സ്വദേശി ചാളത്തറയിൽ ഷെഫീഖ്(25)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മണൽക്കടത്ത്, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറുക തുടങ്ങിയ കേസുകളിൽ പ്രതിയായതിനെ തുടർന്ന് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി കഴിഞ്ഞമാസം ഇയാൾക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് കൈപ്പറ്റിയ ഷെഫീക്കിനെ മൂന്നുമാസത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.


ജില്ലയിലെ ഏറ്റവും കൂടുതൽ കാപ്പ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ കാപ്പ പ്രതികളെ നിരന്തരം നിരീക്ഷിച്ചു വരുന്നുണ്ട്. അങ്ങിനെ പോലീസ് നിരീക്ഷിച്ചിരുന്ന ഇയാൾ ഇന്ന് തിരൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ഉണ്ടെന്നുള്ള രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ തിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജിനേഷ് കെ ജെ, സബ് ഇൻസ്പെക്ടർ സുജിത്ത് ആർ പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ വിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ആന്റണി, ഷിനു പീറ്റർ, ഡിന്റു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.തിരൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Follow us on :

More in Related News