Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാകാത്ത 8 വയസ്സുകാരനെ അതിക്രൂരമായി പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ

02 Dec 2024 20:03 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഭാഗത്ത് ജാറത്തിന്റെ മേൽനോട്ടക്കാരനായിരിക്കെ പ്രായപൂർത്തിയാകാത്ത 8 വയസ്സുകാരനെ അതിക്രൂരമായി പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ ചാവക്കാട് കടപ്പുറം പുതിയങ്ങാടി സ്വദേശി പണ്ടാരി വീട്ടിൽ സെയ്തുമുഹമ്മദ് മകൻ അബ്ദുൽ ലത്തീഫി(54)നെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു.ഒളിവിലായിരുന്ന പ്രതി കേരളത്തിലെ വിവിധ ദർഗ്ഗകൾ ചുറ്റി സഞ്ചരിച്ച് നടക്കുകയായിരുന്നു.ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എസ്ഐമാരായ കെ.വി.വിജിത്ത്,പി.എസ്.അനിൽകുമാർ,സിപിഒമാരായ ഇ.കെ.ഹംദ്,അനീഷ് വി.ദാസ്,സൂബീഷ്,രജനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow us on :

More in Related News