Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

05 Oct 2024 14:21 IST

- Shafeek cn

Share News :

ബര്‍ലിന്‍: ജര്‍മനിയില്‍ നാല് ദിവസം മുൻപ് കാണാതായ മലയാളി വിദ്യാർത്ഥി കുത്തേറ്റ് മരിച്ച നിലയിൽ. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്‌സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്‌റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്ന മാവേലിക്കര സ്വദേശി ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്. ഒക്ടോബര്‍ ഒന്ന് മുതലാണ് ആദമിനെ കാണാതാകുന്നത്. ബര്‍ലിനിലെ റെയ്‌നിക്കെന്‍ഡോര്‍ഫിലായിരുന്നു ആദം താമസിച്ചിരുന്നത്.


ആദമിനെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഒന്നിലധികം തവണ കുത്തേറ്റ നിലയില്‍ ആദമിന്റെ മൃതദേഹം കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വാക്കുതര്‍ക്കം കൊലയില്‍ കലാശിച്ചുവെന്നാണ് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Follow us on :

More in Related News