Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ നിന്നും യാത്ര തിരിച്ച മലയാളി ഹജ്ജ് സംഘം തിരിച്ചെത്തി

23 Jun 2024 14:55 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം കർമ്മങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചക്ക് 11 മണിക്ക് ജിദ്ദയിൽ നിന്നും മസ്കറ്റിലേക്കുള്ള ഒമാൻ എയറിൽ തിരിച്ചെത്തി.


ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ മസ്കത്ത് സുന്നീ സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിച്ചത്.

ഒമാൻ ഔഖാഫ് മന്ത്രാലയം അംഗീകാരം നൽകിയ ഹജജ് അമീറായ ശൈഖ് അബ്ദുറഹ്മാൻ മൗലവിയാണ് സംഘത്തെ നയിച്ചത്.

ഈ വർഷം ഒമാനിൽനിന്ന് അഞ്ഞൂറ് വിദേശികൾക്കാണ് ഹജ്ജ് യാത്രക്ക് അവസരം അനുവദിച്ചത്. ഇതിൽ ഇരുനൂറ്റി അമ്പത് പേർ അറബ് വംശജരാണ് ബാക്കി വരുന്ന ഇരുനൂറ്റി അമ്പത് പേരിലാണ് മറ്റ് രാജ്യങ്ങളിലെ വിദേശികൾ ഉൾപ്പെടുന്നത്. ഇതിൽപ്പെട്ട അറുപത് മലയാളികളുമായാണ് സുന്നി സെൻറർ ഹജ്ജ് യാത്ര സംഘടിപ്പിച്ചത്.




⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 


https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News