Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളം മിഷൻ ഒമാൻ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

08 Jun 2024 14:58 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മലയാളം മിഷൻ ഒമാൻ ഭാഷ അധ്യാപകർക്കായി ജൂൺ ഏഴ്, എട്ട് തിയ്യതികളിൽ റുസൈൽ മിഡിൽ ഈസ്റ്റ് കോളേജിൽ വച്ച് പരിശീലന ക്ളാസുകൾ സംഘടിപ്പിച്ചു.


മലയാളം മിഷൻ രജിസ്ട്രാറും, കവിയുമായ വിനോദ് വൈശാഖി പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചെയർമാൻ ഡോ. രത്‌നകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ട്രെഷറർ പി ശ്രീകുമാർ സ്വാഗതമാശംസിച്ചു. 

മിഷൻ പ്രസിഡന്റ് സുനിൽ കുമാർ, പ്രവർത്തക സമിതി അംഗം അനീഷ് കടവിൽ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, മലയാളം മിഷൻ ജോയിന്റ് സെക്രട്ടറി അനുപമ സന്തോഷ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി രാജീവ് മഹാദേവൻ നന്ദിയും പറഞ്ഞു. 

ഇക്കഴിഞ്ഞ സി ബി എസ് ഇ പരീക്ഷയിൽ മലയാളത്തിന് നൂറു ശതമാനം മാർക്കു നേടിയ ഒമാനിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. 

മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിൽ രണ്ടാം സ്ഥാനം നേടിയ ദിയ ആർ നായർക്കും, ഫൈനലിൽ എത്തിയ സയൻ സന്ദേശിനും ഉപഹാരങ്ങൾ നൽകി. 

തുടർന്നു നടന്ന പരിശീലന ക്യാമ്പിന് വിനോദ് വൈശാഖി മാഷ് നേതൃത്വം നൽകി. 

മിഷൻ മാർഗ്ഗ നിർദ്ദേശങ്ങൾക്കും, സിലബസിനും അനുസൃതമായിട്ടാണ് ക്ളാസുകൾ ക്രമീകരിച്ചിരുന്നത്. മലയാള ഭാഷ അയത്ന ലളിതമായി, അടിസ്ഥാനപരമായി കുട്ടികളിലേക്ക് പകർന്നു നൽകാൻ അധ്യാപകരെ സജ്ജരാക്കാൻ മാഷിന് സാധിച്ചുവെന്ന് ക്യാമ്പിൽ പങ്കെടുത്തവർ പറഞ്ഞു. 

മലയാളം മിഷൻ ഒമാനിലെ വിവിധ മേഖലകളിൽ നിന്നുള്ള അൻപതില്പരം മിഷൻ അധ്യാപകർ പങ്കെടുത്തു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News