Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2025 18:43 IST
Share News :
വൈക്കം: എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ വൈക്കത്ത് യു ഡി എഫ് കരിദിനാചരണവും പ്രതിഷേധയോഗവും നടത്തി. യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചത്. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് , കൺവീനർ ബി.അനിൽകുമാർ, സെക്രട്ടറി കെ.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി. പ്രതിക്ഷേധപ്രകടനത്തിലും സമ്മേളനത്തിലും യു.ഡി.എഫ് നേതാക്കളായ മോഹൻ ഡി ബാബു, അക്കരപ്പാടം ശശി, പി.ഡി. ഉണ്ണി, എം.കെ. ഷിബു, സുബൈർ പുളിന്തുരുത്തി, ബഷീർ പുത്തൻപുര, കെ. ഗിരീശൻ, തങ്കമ്മ, പി.വി പ്രസാദ്, അബ്ദുൾ സലാം റാവുത്തർ, എ. സനീഷ്കുമാർ, വിജയമ്മ ബാബു, ഷീജ ഹരിദാസ്, കുമാരി കരുണാകരൻ, പ്രീതാരാജേഷ്, പി.റ്റി സുഭാഷ്, പി.പി. സിബിച്ചൻ, കെ.കെ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് മുനിസിപ്പൽ ഓഫീസിന് സമീപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.