Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 23:28 IST
Share News :
തലയോലപ്പറമ്പ്: ഇന്നത്തെ പ്രതിഭകൾ ഭാവിയുടെ വാഗ്ദാനങ്ങളായി മാറേണ്ടവരാണെന്നും നാടിനും സമൂഹത്തിനും ഉന്നമനത്തിനായി പ്രവർത്തിച്ച് മറ്റുള്ളവർക്ക് മാതൃകയാകണമെന്നും ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. മഹിളാ കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം കൺവെൻഷനും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തലയോലപ്പറമ്പ് ഗവ.യു പി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് തുളസി മധുസൂദനൻ അധ്യക്ഷയായി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു മുഖ്യ പ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു, ബ്ലോക്ക് പ്രസിഡൻ്റ് കുമാരി കരുണാകരൻ, ഡി സി സി ജനറൽ സെക്രട്ടറി പി.വി പ്രസാദ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ബി.അനിൽകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. ഡി ദേവരാജൻ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി എം.വി മനോജ്, ഡി കെ ടി എഫ് പ്രസിഡൻ്റ് വി .ടി ജയിംസ്, എം.അനിൽകുമാർ, യമുന ഓമനക്കുട്ടൻ, സീതു ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. മഹിളാ കോൺഗ്രസ്, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ അടക്കം നിരവധി പേർ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളെയും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും ചടങ്ങിൽ മൊമെൻ്റോ നൽകി ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.