Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോട്ടോർ എൻഫോഴ്സ്മെൻ്റ് ടീമിൻ്റെ മിന്നൽ പരിശോധന; 103 കേസുകളിലായി 1.20 ലക്ഷം പിഴ

15 Oct 2024 07:08 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


 മുണ്ടക്കയം : അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തിൽ മോട്ടോർ വാഹന വകുപ്പ് ബസ് സ്റ്റാൻഡുകളിൽ പരിശോധന നടത്തി. ജില്ലാ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങളിലെ നിയമലംഘനകൾ കണ്ടെത്തി. കെകെ റോഡിൽ അടുത്തകാലത്തായി വർധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. 103 വാഹനങ്ങൾക്കെതിരെ കേസെടുത്തു.


14 ബസുകൾ സ്പീഡ് ഗവർണർ ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. ഇൗ ബസുകളുടെ പെർമിറ്റ് താൽക്കാലികമായി പിൻവലിച്ചു. കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത ആളുകൾക്ക് പിഴ ചുമത്തി. എയർ ഹോൺ ഉപയോഗിച്ച ബസുകൾക്കും പിഴ ഈടാക്കി. ബസുകളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന മ്യൂസിക് സിസ്റ്റം പിടിച്ചെടുത്തു പിഴ ഈടാക്കി. കൂടാതെ ട്രിപ്പ് കട്ടു ചെയ്തു മുണ്ടക്കയം ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്തിരുന്ന 4 ബസ്സുകൾ കണ്ടെത്തി കേസെടുത്തു .

മുഴുവൻ 120000 രൂപയുടെ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇനിയും നിയമ ലംഘനം കണ്ടെത്തിയാൽ വാഹന ഡ്രൈവറുടെ ലൈസൻസ് കട്ട് ചെയ്യുന്നതടക്കം നടപടി സ്വീകരിക്കുമെന്നും സംഘം അറിയിച്ചു.


കെ.എസ്.ആർ.ടി.സി ബസുകളിലും പരിശോധന നടത്തി. ജില്ലാ എൻഫോഴ്സ്മെന്റ് മേധാവി സി.ശ്യാംമിന്റെ നിർദേശ പ്രകാരം 4 സ്പെഷ്യൽ സ്ക്വാഡാണ് പരിശോധനയ്ക്ക് എത്തുന്നത്. ഇൻസ്പെക്ടർമാരായ ബി.ആഷ കുമാർ, ജോസ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മനോജ് കുമാർ, ഗണേഷ് കുമാർ, രജനീഷ്, സി.ആർ.രാജു, സുജിത്ത്, സെബാസ്റ്റ്യൻ, ദിപു ആർ.നായർ എന്നിവരും പരിശോധയിൽ പങ്കെടുത്തു.

Follow us on :

More in Related News