Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 09:33 IST
Share News :
ബെംഗളൂരു: ബെംഗളൂരുവിലെ സിനിമാചിത്രീകരണത്തിനിടെ ലൈറ്റ്‌ബോയ് മരിച്ച സംഭവത്തില്‍ പ്രമുഖ കന്നഡ സിനിമാസംവിധായകന്‍ യോഗരാജ് ഭട്ടിന്റെപേരില്‍ പോലീസ് കേസെടുത്തു.
മാനേജര്‍ സുരേഷ് ഉള്‍പ്പെടെ രണ്ടുപേരെയും കേസില്‍ ഉള്‍പ്പെടുത്തി. യോഗരാജ് ഭട്ട് മൂന്നാംപ്രതിയാണ്. യോഗരാജിന്റെ 'മനദ കടലു' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തുമകൂരു കൊരട്ടെഗെരെ സ്വദേശി ശിവരാജാണ്(30) മരിച്ചത്.
30 അടി ഉയരത്തില്‍നിന്ന് വീണായിരുന്നു അപകടം. വ്യാഴാഴ്ച ബെംഗളൂരുവിലെ വി.ആര്‍.എല്‍. അരീനയിലാണ് ചിത്രീകരണം നടന്നത്. മതിയായ സുരക്ഷയേര്‍പ്പെടുത്താതെ സിനിമാചിത്രീകരണം നടത്തിയെന്ന കുറ്റംചുമത്തിയാണ് മാദനായക ഹള്ളി പോലീസ് കേസെടുത്തത്. ബെംഗളൂരുവില്‍ സഹോദരനൊപ്പം താമസിക്കുന്ന ശിവരാജ് സിനിമകളില്‍ ലൈറ്റ്‌ബോയിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.