Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടികൾ; മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

03 Oct 2024 22:30 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കാതെ രാജകീയ ചിഹ്നം, രാജകൊട്ടാരങ്ങളുടെ ചിത്രങ്ങൾ, വിവിധ വാണിജ്യ ഉൽപന്നങ്ങളിൽ രാജകീയ മസ്ജിദുകളുടെ ചിത്രങ്ങൾ എന്നിവ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയതിന്റെ കർശന മുന്നറിയിപ്പ്. 

സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ രാജകീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്നു മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

ഒമാൻ സുൽത്താനേറ്റിന്റെ ചിഹ്നം, പതാക, ഭൂപടം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഈ ചിഹ്നങ്ങൾ സുൽത്താനേറ്റിന്റെ പൈതൃകത്തിന്റെയും സ്വത്വത്തിന്റെയും പ്രതിനിധാനങ്ങളാണെന്നും അവയുടെ അനധികൃത ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. 

നിർദ്ദിഷ്ട ചിത്രങ്ങളും ലോഗോകളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കുമെന്നും നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News