Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൻ വിദേശ മദ്യ വേട്ട

03 Oct 2024 12:30 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



കാഞ്ഞിരപ്പള്ളി


കാലങ്ങളായി മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ് ഉൽപ്പെടെ വൻ തോതിൽ വീട്ടിൽ ശേഖരിച്ച് വിൽപ്പന നടത്തിവന്നിരുന്നയാളെ പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നിജുമോൻ.എസ്-ഉം പാർട്ടിയും ചേർന്ന്  റേയ്ഡിൽ പിടികൂടി.പഴയിടം കരയിൽ കാരുവേലിൽ വീട്ടിൽ ഡോമിനിക് മകൻ ഷൈജു ഡോമിനിക് ആണ് എക്സൈസ് പിടിയിലായത്.ഒക്ടോബ‍ര്‍ 1,ഗാന്ധി ജയന്തി ദിനമായ ഒക്ടോബ‍ര്‍ 2 എന്നീ ദിവസങ്ങളിൽ വിദേശമദ്യ വിൽപ്പന ഷോപ്പ് ഇല്ലാത്തതിനാൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് എക്സൈസ് പിടികൂടിയത്.മുൻ അബ്കാരി കേസിലെ പ്രതിയായ ഷൈജു താമസിക്കുന്ന വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു.ദിവസങ്ങളായി എക്സൈസ് ജീവനക്കാര്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിലൂടെ ആണ് വീട്ടിന്റെ ടെറസിൽ രഹസ്യ അറ നിർമ്മിച്ച് സൂക്ഷിച്ചിരുന്ന വിവിധ ബ്രാൻ്റുകളിലുള്ള 100 മദ്യകുപ്പികൾ, 2 ചാക്ക് നിരോധിത പുകയില ഉൽപന്നം എന്നിവയാണ് കണ്ടെടുത്തത്. മദ്യവും പുകയില ഉൽപ്പന്നങ്ങളും വിറ്റ വകയിൽ ഇയാളിൽ നിന്നും 2700/- രൂപയും കണ്ടെടുത്തു.തുടര്‍ന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. പാർട്ടിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ ലക്ഷ്മി പാർവ്വതി, സിവിൽ എക്സൈസ് ഓഫീസർ അഖിൽ.എസ്.ശേഖർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രതീഷ്.പി.ആർ, അസ്സി. എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ.എം.പി, റെജി കൃഷ്ണൻ, നജീബ്.പി.എ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News