Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈത്ത് തീപിടുത്ത ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ.

19 Jun 2024 02:26 IST

ISMAYIL THENINGAL

Share News :

കുവൈത്ത്: ജൂൺ 12ന് പുലർച്ചെ അൽ-മംഗഫ് കെട്ടിടത്തിലെ തീപിടുത്ത ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കുവൈത്ത് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ അൽ ഖബാസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രഖ്യാപനം. 


ഓരോ കുടുംബത്തിനും 15000 ഡോളർ (ഏകദേശം12,50,000 രൂപ) സഹായം നൽകുമെന്ന് കുവൈത്ത് ഭരണകൂടത്തിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഷ്ടപരിഹാര തുക ഇരകളുടെ എംബസികളിൽ എത്തിക്കുമെന്നും അത് ഇരകളുടെ കുടുംബങ്ങൾക്ക് കൈമാറുമെന്നും വൃത്തങ്ങൾ അറിയിച്ചു.

അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കുവൈത്തിലെ കമ്പനിയും മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുവൈത്ത് ഭരണകൂടത്തിന്റെ പ്രഖ്യാപനം.

തീപിടുത്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് എൻബിടിസി കമ്പനി മാനേജ്‌മെൻ്റ് പ്രഖ്യാപിച്ചു. ഇൻഷുറൻസ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മരണപ്പെട്ടവരുടെ ആശ്രിതർക്ക് ജോലി ഉൾപ്പെടെ നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf


For: News & Advertisments

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News