Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശ്വസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പ്രതികമായി കുറവിലങ്ങാട് ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം

27 Jan 2026 22:19 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : അനന്തമായ കടൽ പോലെ വിശ്വാസികൾ, അതിൽ ഒഴുകിനീങ്ങുന്ന കപ്പൽ; കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ മൂന്ന് നോമ്പ് തിരുന്നാളിൻ്റെ ഭാഗമായള്ള ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം. വിശ്വസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പ്രതികമാണ് ‘കരുത്തിന്റെ പ്രതീകമായ കടപ്പൂര് ദേശത്തിന്റെ കരങ്ങളിൽ ഒരേ താളത്തിലും വേഗത്തിലും കപ്പൽ ഉയർന്നു താഴ്ന്നു.

കുരിശിൻ തൊട്ടിയിൽ കപ്പൽ ആടിയുലഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരം. ഒടുവിൽ കപ്പലിൽ നിന്ന് യോനാ പ്രവാചകനെ എടുത്തു മാറ്റിയതോടെ കടൽ ശാന്തമായി. യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിക്കുന്ന ചടങ്ങാണ് കപ്പൽ പ്രദക്ഷിണം. എഡി 105ൽ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യമുള്ള കുറവിലങ്ങാട്ട് മൂന്നുനോമ്പ് തിരുനാളും കപ്പൽ പ്രദക്ഷിണവും ആരംഭകാലം മുതൽക്കേ തുടങ്ങിയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

നൂറ്റാണ്ടുകൾക്കു മുൻപ് കടൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന കടപ്പൂര് നിവാസികളുടെ കപ്പലുകളിൽ ഒരെണ്ണം പുറംകടലിൽ വച്ച് കാറ്റിലും കോളിലും പെട്ടു. അവർ കുറവിലങ്ങാട് മുത്തിയമ്മയെ വിളിച്ചു പ്രാർഥിച്ചു. കുറവിലങ്ങാട് പള്ളിയിലെ തിരുനാളിന് എഴുന്നള്ളിക്കാൻ കപ്പൽ നിർമിച്ചു സമർപ്പിക്കാമെന്ന് നേർച്ചയും നേർന്നു. കപ്പൽ യാത്രക്കാരുടെ മധ്യസ്ഥനെന്ന് അറിയപ്പെടുന്ന യോനാ പ്രവാചകനോടും അവർ മനമുരുകി പ്രാർഥിച്ചു.

പ്രാർഥനകൾ ഫലം കണ്ടു. കാറ്റും കോളും ശമിച്ചു. കടൽ ശാന്തമായി. അതിന്റെ നന്ദിപ്രകാശനമായി കടപ്പൂര് നിവാസികൾ നേർച്ചയായി സമർപ്പിച്ചതാണ് കപ്പലെന്നാണ് ഐതിഹ്യം. തിരുനാൾ നാളെ സമാപിക്കും.

Follow us on :

More in Related News