Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ മദ്ധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു.

17 Mar 2026 20:21 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ മദ്ധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. മരങ്ങാടുപള്ളി ആണ്ടൂർ ഐരാറ്റിൽ കെ എസ് ഹരിദാസ് പണിക്കർ (49) ആണ് മരിച്ചത്. ഉഴവൂർ ടൗണിൽ പ്രവർത്തിക്കുന്ന ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ അസ്വസ്ത അനുഭവപ്പെട്ടതിനെ തുടർന്ന് ഹരിദാസ് കുഴഞ്ഞുവഴുകയായിരുന്നു. കൂടെ ജിമ്മിൽ ഉണ്ടായിരുന്നവർ ഹരിദാസിനെ ഉഴവൂരിലെ ആശുപത്രിയിൽ എത്തി ച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് കുറവിലങ്ങാട് പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. പിതാവ് പരേതനായ ശ്രീധരപണിക്കർ, മാതാവ് സരസ്വതി, ഭാര്യ അനീഷ പുതുപ്പള്ളി കൊച്ചാ പള്ളിയിൽ കുടുംബാംഗം. മക്കൾ അദ്വൈത് ഹരിദാസ്, പാർവ്വതി ഹരിദാസ്. സംസ്കാരം ബുധൻ പകൽ 11 ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News