Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2026 12:07 IST
Share News :
കോട്ടയം: കോട്ടയം ജില്ലയിൽ കളം പിടിച്ച് എൽഡിഎഫ് സ്ഥാനാർഥികൾ. ഒമ്പത് മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളായി. ഏറ്റുമാനൂരിൽ വി എൻ വാസവൻ, കോട്ടയത്ത് അഡ്വ. കെ അനിൽകുമാർ, പാലായിൽ ജോസ് കെ മാണി, പുതുപ്പള്ളിയിൽ കെ എം രാധാകൃഷ്ണൻ, ചങ്ങനാശേരിയിൽ അഡ്വ. ജോബ് മൈക്കിൾ, കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ.ജയരാജ്, വൈക്കത്ത് പി പ്രദീപ്, കടുത്തുരുത്തിയിൽ നിർമ്മല ജിമ്മി എന്നിവരാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ. എല്ലാവരും വർഷങ്ങളായി രാഷ്ട്രീയ രംഗത്ത് കോട്ടയത്തെ സജീവ സാന്നിധ്യമാണ്.
ഞായറാഴ്‌ച തന്നെ സിപിഎമ്മും സിപിഐയും സ്ഥാനാർഥികളെ പ്രഖ്യപിച്ചിരുന്നു. തിങ്കളാഴ്‌ച കേരള കോൺഗ്രസ് എം സ്ഥാനാർഥികളെയും പ്രഖ്യപിച്ചു. എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്ത് വർഷം ജില്ലയിൽ നടത്തിയ വികസനത്തിന്റെ പേരിൽ തന്നെയാണ് വോട്ട് തേടുന്നത്. എല്ലാവരും ഒന്നായി ചോദിക്കുന്നത്, മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്നാണ്.
Follow us on :
More in Related News
Please select your location.