Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 20:44 IST
Share News :
കടുത്തുരുത്തി: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം അതിരമ്പുഴയിൽ നടന്നു. അതിരുമ്പുഴ വിശ്വമാത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടകസമിതി രൂപീകരണ യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ വനിതാ ശക്തികരണ പ്രസ്ഥാനം ആയ കുടുംബശ്രീ മിഷൻ 27 വാർഷികത്തിലേക്ക് കടക്കുന്ന കാലഘട്ടം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തിൽ ഓരോ വ്യക്തികൾക്കും മാനസിക ആരോഗ്യം സൃഷ്ടിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും കലക്കും സർഗ്ഗവാസനകൾക്കും ഇക്കാര്യത്തിൽ വലിയ സംഭാവനകൾ നൽകുവാൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു
സംഘാടകസമിതി രൂപീകരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേമം സാഗർ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കുടുംബശ്രീ കലോത്സവതിന് ഇക്കുറി വേദിയാകുന്നത് അതിരമ്പുഴയാണ്. മെയ് മാസം 26, 27, 28 തീയതികളിൽ ആയി അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളി പരീഷ് ഹാളിൽ വച്ചാണ് സംസ്ഥാന കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും സംഘാടക സമിതി രൂപീകരണത്തിനായി ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, എഡിഎസ് സിഡിഎസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കുചേർന്നു. കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജെയിംസ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.