Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയും, നഴ്സിംഗ് കോളേജും സംയുക്തമായി സ്നേഹസ്പർശം 2025 എന്ന സംരംഭത്തിന് തുടക്കം കുറിച്ചു.

02 Apr 2025 21:43 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയും, നഴ്സിംഗ് കോളേജും സംയുക്തമായി സ്നേഹസ്പർശം 2k25 എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. അഡ്വ. മോൻസ് ജോസഫ് MLA ഉദ്ഘാടനം നിർവഹിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പി.ജി. സുരേഷ് അധ്യക്ഷത വഹിച്ചു. സാമൂഹിക കൂട്ടായ്‌മയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് നിർവഹിച്ചു. വായനശാല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോ. മേഴ്‌സി ജോൺ മൂലക്കാട്ട് നിർവഹിച്ചു. റവ. ഫാ. ജോസ് നെടുങ്ങാട്ട് മുതിർന്ന പൗരനായ ജോസഫ് പെള്ളത്താലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടല്ലൂർ സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ഷിബുമോൻ കെ.വി പ്രമേയാവതരണം നടത്തി. ഡോ. സി. ലത, സി. സുനിത, ലൈസമ്മ ജോർജ്, ചന്ദ്രബോസ് പി.എം, ഡോ. സി ജോസീന എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News