Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 21:31 IST
Share News :
കടുത്തുരുത്തി:നിർദ്ദനർക്കായിൽ അനുഗ്രഹഭവൻ പണിത് നൽകുന്ന ഭവങ്ങളുടെ ശ്രേണിയിലെ 20-ാമത്തെ വീടിന് തറക്കല്ലിട്ടു. അനുഗ്രഹ ഭവൻ രക്ഷാധികാരി റവ.ഡോ.ജോസഫ് മലേപ്പറമ്പിൽ തറക്കല്ലിട്ടതോടെ അടച്ചുറപ്പുള്ള വീട് എന്ന സൽമാ ബേബിയുടെ സ്വപ്നം യാഥാർത്ഥ്യമാകാൻ ഇനി അധിക ദൂരമില്ല. എത്രയും പെട്ടെന്ന് ഇതിന്റെയും പണിതിരുന്നതിന് എല്ലാവരുടെയും പ്രാർത്ഥനാസഹായം തേടുന്നതായി അനുഗ്രഹഭവൻ വൃത്തങ്ങൾ അറിയിച്ചു.
വർഷങ്ങളായി കുറുപ്പുന്തറയിൽ റോഡ് സൈഡിൽ പുറംപോക്ക് ഭൂമിയിൽ പടുത വലിച്ച് കെട്ടിയുണ്ടാക്കിയ താത്കാലിക ഷെഡിലായിരുന്നു വിധവയും, 4 മക്കളുടെ അമ്മയുമായ സൽമാ ബേബി കഴിഞ്ഞിരുന്നത്. കാഞ്ഞിരത്താനം പള്ളിക്ക് സമീപം 4 സെന്ററ് സ്ഥലത്താണ് വീട് പണി ആരംഭിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.