Sat Apr 5, 2025 7:21 AM 1ST
Location
Sign In
02 Apr 2025 22:17 IST
Share News :
കൊണ്ടോട്ടി : ടൗൺ ടീം മുതുവല്ലൂരും എഫ്.സി കൊണ്ടോട്ടിയും സംയുക്തമായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എസ്.എഫ്.എ അഖിലേന്ത്യ സെവന്‍സ് ഫുട്ബോൾ ടൂർണ്ണമെന്റ്
നീറാട് ബ്ലോസം കോളേജ് ഗ്രൗണ്ടിൽ നാളെ ആരംഭിക്കും. നാട്ടിൽ ലഹരി മാഫിയ പിടി മുറുക്കുന്ന പുതിയ കാലത്ത് 'ലഹരിയാണ് ഫുട്ബോൾ' എന്ന സന്ദേശമാണ് ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന 27 ടീമുകൾ അണിനിരക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് രാത്രി 8 മണിക്കാണ് ആരംഭിക്കുക. കരുത്തരായ കെ എഫ് സി കാളികാവും മെഡിഗാർഡ് അരീക്കോടും തമ്മിലാണ് ഉദ്ഘാടനമത്സരം.
ഏറെ പ്രത്യേകതകളോടുകൂടിയാണ് ടൂർണമെന്റിന് അരങ്ങേറ്റം കുറിക്കുന്നത്. ജില്ലയിൽ തന്നെ കൊണ്ടോട്ടി പ്രദേശത്ത് ആദ്യമായിട്ടാണ് ഒരു വാർ സിസ്റ്റം സംവിധാനത്തിലുള്ള ഫുട്ബോൾ മത്സരം നടക്കുന്നത് എന്ന് സംഘാടകർ അവകാശപ്പെടുന്നു. അതുപോലെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കി ആറായിരത്തോളം വരുന്ന കാണികൾക്ക് ഒരേസമയം ഇരുന്ന് കളി കാണാനുള്ള സൗകര്യവും ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്ത സെലിബ്രിറ്റികൾ കളിയുടെ കിക്കോഫിന് എത്തുന്നുണ്ട്.
വാർത്ത സമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ റഹ്മാൻ മുതുവല്ലൂർ, കൺവീനർ ഷറഫലി നെച്ചിയൻ, ട്രഷറർ മജീദ് മേക്കാട്,
എസ്.എഫ്.എ ജില്ലാ ട്രഷറർ ഷാഹുൽ ഹമീദ്,വൈസ് ചെയർമാൻമാരായ ദിൽഷാദ് നീറാട്, ഫൈറൂസ് മുതുവല്ലൂർ, കബീർ മുതുപറമ്പ്, ജോയിന്റ് കൺവീനർ റിയാസ് നീറാട് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.