Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 17:05 IST
Share News :
തലയോലപ്പറമ്പ്: കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മെറിറ്റ് അവാർഡ് വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. എറണാകുളം നോർത്ത് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ ഷാജി.നികുഞ്ചം ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നയിച്ചു. യൂണിയൻ പ്രസിഡൻ്റ് സി.എ.കേശവൻ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.കെ.കൃഷ്ണകുമാർ, ഇ.കെ.തങ്കപ്പൻ, യൂണിയൻ സെക്രട്ടറി മിനി സിബി, ജമീല ഷാജു, എസ്.പുഷ്പകുമാർ, ഒ.വി.പ്രദീപ്, കെ.കെ. സന്തോഷ്, പി.കെ.ബിനോയ്, ആശ ഫെനിൽ, അനിമോൾ ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.