Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിനാശം വിതക്കുന്ന ലഹരിക്കെതിരെ അവബോധ പ്രചരണ പദ്ധതികളുമായി കെ.പി. അഷ്റഫ് അരിക്കോട്.

02 Apr 2025 14:33 IST

UNNICHEKKU .M

Share News :


മുക്കം: ( കോഴിക്കോട്) ലഹരിക്കെതിരെ വാർഡുകൾ തോറും ജനകിയ കമ്മറ്റികൾ രൂപവത്ക്കരിച്ച് മഹാ വിനാശകാരിയായ മയക്കുമരുന്നിൻ്റെ ലഹരിയിൽ നിന്ന് നാടിന് മോചനം തേടണമെന്ന സന്ദേശവുമായി കെ.പി. അഷ്റഫ് വീണ്ടും അവബോധ പ്രചരണ പദ്ധതികളുമായി രംഗത്തിറങ്ങുന്നു. തുടക്കത്തിൽ അരിക്കോട്, പുളിക്കൽ പ്രദേശങ്ങളിൽ പ്രചരണ നടത്താൻ ലക്ഷ്യമിടുന്നത്. തുടർന്ന് മറ്റുജില്ലകളിലേക്കും പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വിഭാവനയിലുള്ളത്. ലഹരിക്കെതിരെ പ്രചരണത്തിൻ്റെ ഭാഗമായി മദ്യ ലഹരിയുടെ താണ്ഡവത്തിലൂടെ തീർത്ത അതി ദാരുണമായ ഒട്ടനവധി സംഭവങ്ങളുടെ ഹൃദയ സ്പർശിയായ വാർത്ത ചിത്രങ്ങളുടെ പ്രദർശനങ്ങൾ മലപ്പുറം കോഴിക്കോട് ജില്ലകളിലെ പ്രധാന നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നടത്തിയിരുന്നു. ഇ ചിത്ര പ്രദർശനം വാർത്ത മാധ്യമങ്ങളിലും, അധികൃതരുടെയും ശ്രദ്ധ തേടിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പുതിയ പദ്ധതികളുമായി ഡിസൈൻ എഞ്ചിനിയറും , കലാകാരനുമായി കെ.പി അഷ്റഫ് അരിക്കോട് വിണ്ടും രംഗത്തിറങ്ങുന്നത്.. എല്ലാ മേഖലകളിൽ നിന്നുള്ള പരിപൂർണ്ണ പ്രോത്സാഹനങ്ങളുമാണ് ലഭിച്ചത്. മഹാവിപത്ത് തീർക്കുന്ന ദുരന്ത സാക്ഷ്യങ്ങൾ സമൂഹ മനസാക്ഷിയെ തട്ടിയുണത്തുന്ന പ്രചരണപ്രവർത്തനങ്ങളുമായി മുന്നേ

റാനുള്ള പ്രവർത്തനവുമായി അഷ്റഫ് ആവിഷ്ക്കരിച്ചിരിക്കുന്നത്..

 കേരളത്തെ പിടിച്ച് വിഴുങ്ങുന്ന ഭീകര വസ്തുവായ ലഹരി വസ്തുക്കൾ മാറി കഴിഞ്ഞു. ഇത് തടയാനാവണം.' പഴമയുടെ കാലത്ത് പന കള്ളും വാറ്റ് ചാരായവുമായിരുന്നു സുപരിചിതമായിരുന്നത്. ഇന്ന് ആർട്ടിഫിഷൽ യുഗത്തിൽ അത്ര കേട്ട് കേൾവിയില്ലെങ്കിലും, അതൊക്കെ വെൻ്റിലേറ്ററിലും, ഐസിയുവിലുമാണ്.

പകരം പുതിയ നാമത്തിലും ഇംഗ്ലീഷ് അക്ഷരങ്ങളിലും ലഹരി വസ്തുക്കൾ കീഴടക്കിയിരിക്കയാണ്. പെടുന്നനെ പണം നേടാനും, ധൂർത്തിൻ്റെയും ആസംബരത്തിൻ്റെ ജീവിതം നയിക്കാനും ലഹരി വില്പന തൊഴിലാക്കിയവർ വർദ്ധിച്ചിരിക്കയാണ്. 'എട്ടും പൊട്ടും തിരിയാത പ്രൈമറി വിദ്യാർത്ഥികളെ വരെ ഇതിൻ്റെ കാരിയർമാരായും മാറ്റിയിരിക്കുന്ന സമകാലിന സംഭവങ്ങൾ സാക്ഷ്യമാണ്. 'ബാല്യക്കാരെയും കൗമാരക്കാരും ലഹരി നുണയുന്നവരുടെ. അടിമക്കാരായി മാറ്റി. പരിസര ബോധമില്ലാതെ അഴിഞ്ഞാട്ടം നിത്യ സംഭവമാണ്. കേരളത്തിലെ പല കലാലയങ്ങളും ഇതിനകം കൊലാ ലയങ്ങളായി മാറിയ സംഭവങ്ങൾ നമുടെ മനസാക്ഷിയെ ഞെ

ട്ടിരിച്ചിരിക്കയാണ്. എല്ലാം നഷ്ടപ്പെട്ട് അമ്മയെയും പെങ്ങളെയും ഭാര്യയെയും മക്കളെയും തിരിച്ചറിയാനാകാതെ കാമവെറി തീർക്കാൻ അവസരം നോക്കുന്നവരും,

വല്ലിമ്മനെയും കൂടപ്പിറപ്പുകളെയും കുടുംബക്കാരെയും കൂട്ടുകാരിക്കും കൊലക്കത്തിക്കിരയാക്കുകയും ചെയ്ത സംഭവങ്ങൾ'. സ്വാന്തം പെറ്റുമയെ വെട്ടിപ്പാകമാക്കുകയും ചെയ്ത അഫ്ഫാനും ലഹരിക്കടിമായിരുന്ന സംഭവം മറക്കാനാവാത്തതാണ്.

കിടപ്പറ പങ്കാളിയുടെ നെഞ്ചിൽ കഠാരയിറക്കിയവൻ്റെയും ചരിത്ര പിന്നാമ്പുറം മറ്റൊന്നല്ല. അങ്ങിനെ സർവ്വ സംഹാരിയായ ലഹരിയാണ് ഇവിടെയൊക്കെ വില്ലനായി വാഴുന്നത്. ' കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലും കഞ്ചാവടക്കം എം.ഡി എം.എ യടക്കുള്ള വ കേരളത്തിലിന്ന് സുലഭമാണ്.ഈ സാഹചര്യത്തിൽ ഇതിന് ഒരറുതി വരുത്താൻ വാർഡുകൾ തോറും ജനകീയ കമ്മറ്റികളുണ്ടാക്കി ലഹരിക്കെതിരെ ബോധവൽകരണവും വേണ്ട കരിയർ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിൽ ഇറങ്ങാൻ കെ.പി. അഷ്റഫ് വീണ്ടുമൊരു വിചിന്തനത്തിന് വഴിയൊരുക്കുന്നത്. ഈ ദുർഭൂതത്തെ പിടിച്ച് കെട്ടാനാകുമെന്ന അഭിപ്രായത്തിൽ ലഹരി രഹിത കേരളം എന്ന വേറിട്ടൊരു സന്ദേശവുമായി ഇറങ്ങിയിരിക്കുകയാണ് അരിക്കോട് സ്വദേശി കെ.പി. അശ്റഫ്. 

ലഹരിയുടെ വിപത്തിനെയും അതിൻ്റെ വ്യാപ്തിയെയും കുറിച്ചറിയാത്തവർക്കിടയിൽ അതേ കുറിച്ച് ഇതേ രുപത്തിലുള്ള ബോധവൽകരണമാണ് . കൂട്ട ഓട്ടത്തിനെക്കാളും, മൈതാനങ്ങളിലിറങ്ങി പന്തുകൾ തട്ടി നടക്കുന്നതിനെക്കാളും പ്രയോചനപ്പെടുക എന്ന സന്ദേശത്തിൻ്റെ ചിറകടിയും ഇതിലുണ്ട്. 

Follow us on :

More in Related News