Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 17:25 IST
Share News :
-എം ഉണ്ണിച്ചേക്കു .
മുക്കം: വ്യവസായ ചരിത്ര നാടായ മാവൂരിലെ ജി എം യൂ.പി സ്ക്കൂളിൽ അരങ്ങേറിയ കോഴിക്കോട ജില്ല അധ്യാപക ഫെസ്റ്റും സംഗമവും വർണ്ണാഭമായി. ജില്ലയിലെ പതിനേഴ് വിദ്യാഭ്യാസ ജില്ലകളിൽ 600ലേറെ അധ്യാപകൻ മത്സരത്തിൽ മാറ്റുരച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ കവിത രചന, സംവാദം, പ്രസംഗം,കഥാരചനാ രാഗകേളി , കവിത ചെ ല്ലൽ , മോണോ ആങ്കട് , റിപ്പോർട്ട് തയ്യാറാക്കൽ, ട്രാൻസ്ലേഷ ൻ , ടീച്ചിങ്ങ് മാനുവൽ, വാർത്ത പ്രക്ഷേപണം അക്ഷര ശ്ളോകം , പ്രബന്ധ രചന, ടീച്ചിംങ്ങ് എയ്ഡ്സ് , കാലിഗ്രാഫി,അറബി ഗാനം എന്നി പതിനാറ് ഇനങ്ങളിൽ മത്സരങ്ങൾനടന്നത്. ജില്ലയിൽ നിന്ന് വിജയികളായവർ അടുത്ത മാസം പാലക്കാട് നടക്കുന്ന സംസ്ഥാന തലത്സരങ്ങളിൽ പങ്കെടുക്കും. ഹാഹിനയും, മുനിഫയുടെയും അഹമ്മദിൻ്റെ നേതൃത്വത്തിൽ അഞ്ച് മിനുട്ടിൽ അരങ്ങേറിയ അറബിക്ക് സ്വാഗത ഗാനം വേദിയെ ഉദ്ഘാന വേ ദിയെ ധന്യമാക്കി. തുടർന്ന് ' അഡ്വ.പി.ടി എ റഹിം എംഎൽ എ ഉദ്ഘാടനം ചെയ്തു. ലോകത്ത് അർത്ഥമറിഞ്ഞും അറിയാതയും ഉപയോഗിക്കുന്ന ഭാഷയാണ് അറബി ഭാഷയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ അറബി ഭാഷാ പഠനം കാര്യക്ഷമതയോടെ നടക്കുന്നു വെന്നതിൻ്റെ അനുഭസാക്ഷ്യമാണ്. അധ്യാപനരംഗത്ത് അധ്യാപികന്മാരാണ് കൂടുതലെന്ന് ഈ സദസ്സ് തന്നെ തെളിവാണ്. കലാ സാഹിത്യ മത്സരങ്ങൾ ഭാഷക്ക് കരുത്താണ്. ഇവിടെ അവതരിപ്പിച്ച സ്വാഗത ഗാനം പോലും മനോഹരമാക്കിയിരിക്കയാണ്. അദ്ദേഹം പറഞ്ഞു.
മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല ഉപഡയരക്ടർ സി.മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വർക്കിംങ്ങ് കൺവീനർ ഉമ്മർ ചെറുപ്പ , ഫാത്തിമ ഉണിക്കൂർ, സുധ കമ്പളത്ത്, പി ഉമ്മർ മാസ്റ്റർ, കെ എം അപ്പു കുഞ്ഞൻ, ജോ സഫ് തോ മസ്സ് വിഷൗക്കത്തലി, എം.എ ലത്തീഫ്, പി.പി. ഫിറോസ്, അബ്ദുറഷീദ് പാവണ്ടൂർ, അബ്ദുൽ റഷീദ് അൽ ഖാസിമി, കെ ടി മിനി, കെ. ഉസ്മാൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എം.ടി. കുഞ്ഞി മൊയ്തീൻ സ്വാഗതവും, ആക്ടിംങ്ങ് സെ ക്രട്ടറി എം. മുഹമ്മദ് നന്ദിയും പറഞ്ഞു.
മത്സരങ്ങൾ വളരെ വൈകിയോടുകയാണ്. 15 പോയൻ്റുകൾ നേടി ഫാറുഖ് സബ്ജില്ല മുന്നേറുന്നു തൊട്ട് പിറകിൽ 11 പോ യൻ്റിൽ കൊ
ടുവള്ളി പേരാമ്പ്ര ഉപജില്ലകൾ രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട് മൂന്നാം തൊട്ട് പിറകിലായി കുന്ദമംഗലം ഉപജില്ലയുമുണ്ട്.
20 വർഷമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അറബി അധ്യാപക ഫെ സ്റ്റ് നടക്കുന്നതെന്ന് വർക്കിങ്ങ് കൺ വീനർ ഉമ്മർ ചെറൂപ്പ എൻ ലൈറ്റ് നൂസിനോട് പറഞ്ഞു.
അധ്യാപക ഫെസ്റ്റിൻ്റെ മുന്നോടി യായി സംഘടിപ്പിച്ച മത്സരവിജയികൾക്ക് സമ്മാന ധാനവും ചടങ്ങിൽ വിതരണം നടത്തി. വിജ്ഞാനത്തിൻ്റെ വാതായനങ്ങൾ തുറന്നിട്ടുള്ള അറബിക്ക് എക്സ്പ്പോ നൂറുകണക്കിന് പേർ സന്ദർശിച്ചു.. അക്ഷരാർത്ഥത്തിൽ അറബിക്ക് അധ്യാപക ഫെസ്റ്റ് ഉത്സവപ്രതീതിയായി മാറി.
Follow us on :
Tags:
More in Related News
Please select your location.