Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അൽ ഇർഷാദ് ദഅ് വ കോളേജ് ഫെസ്റ്റിവലിന് പ്രൗഢമായ സമാപനം.

05 Feb 2025 10:56 IST

UNNICHEKKU .M

Share News :

മുക്കം: രണ്ട് മാസക്കാലം നീണ്ടുനിന്ന അൽ ഇർശാദ് ദഅവാ കോളേജ് ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപ്തി. 2024 നവംബർ 24 നു കോളേജ് പ്രിൻസിപ്പാൾ താത്തൂർ ഇബ്രാഹിം സാഖാഫിയുടെ നേതൃത്വത്തിൽ ഇവൻ്റ് ലോഞ്ച് ചെയ്തു. വിദ്യാർത്ഥികൾക്ക് ജീവിതത്തിൻ്റെ നിഖില മേഖലകളിലും അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തിൽ രണ്ടുമാസം നീണ്ടുനിന്ന ഫെസ്റ്റിവലിൽ, വിദ്യാർത്ഥികൾ വിശാലമായ കൃഷിഭൂമിയൊരുക്കി. കായിക ശേഷി വികസിപ്പിക്കുന്നതിന് വെൽനസ് ഡേ കായിക മത്സരങ്ങൾ നടത്തി. പാചകവിദ്യയിൽ നൈപുണ്യം നൽകാൻ കുക്കറി ഷോ മത്സരം സംഘടിപ്പിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നാല് ദിവസം നീണ്ട കലാ മത്സരങ്ങളോടെ ജൂബിലോ ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു. അൽ ഇർശാദ് ഹിഫ്ള് കോളേജ്, ദഅവ കോളേജ്, ഐറിസ് അക്കാദമി എന്നീ സ്ഥാപനങ്ങളിൽ നിന്ന് 100 വിദ്യാർത്ഥികൾ 110 മത്സര ഇനങ്ങളിൽ മത്സരിച്ചു. പേപ്പർ വർക്കുകൾ ചുരുക്കി, പരിപാടിയുടെ നിയന്ത്രണം മുഴുവനും സോഫ്റ്റ്‌വെയറിൽ ക്രമീകരിച്ചു. മത്സരഫലങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ആളുകൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന രൂപത്തിൽ തയ്യാറാക്കുകയും ചെയ്തു. ഉദ്ഘാടന സംഗമത്തിൽ പ്രശസ്ത കവിയും നോവലിസ്റ്റും ആയ വിമീഷ് മണിയൂർ സംബന്ധിച്ചു. പരിപാടിയുടെ രണ്ടാം ദിവസം അഖിലകേരള ഖുർആൻ പ്രഭാഷണം മത്സരം സംഘടിപ്പിച്ചു. അൽ ഇർഷാദ് ഫാമിലി മീറ്റ് മൂന്നാം ദിനം പത്തുമണിക്ക് നടന്നു. നഗരിയിൽ വിവിധ പ്രസാധകരുടെ ബുക്ക് ഫെയർ നടത്തി. നഗരിയെ അണിയിച്ചൊരുക്കുന്ന വാൾ പെയിന്റിങ്ങുകളും അവാർഡ് സോണുകളും കവാടങ്ങളും കടകളും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. താക്കോൽ; തുറക്കാം, അടക്കാം - എന്ന പ്രമേയത്തിലുള്ള ഫെസ്റ്റിവൽ, ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാൾ പെയിന്റിങ്ങിൽ, തിരിച്ചുവരവിൻ്റെ താക്കോൽ ചിത്രീകരിച്ചു. സമാപന സംഗമത്തിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സക്കാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഇർഷാദ് സ്ഥാപനങ്ങളുടെ ചെയർമാൻ സി കെ ഹുസൈൻ നീബാരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അൽ ഇർഷാദ് സെക്രട്ടറി വി ഉസൈൻ മേപ്പള്ളി അധ്യക്ഷത വഹിച്ചു. അൽ ഇർഷാദ് സ്ഥാപനങ്ങളുടെ എജുക്കേഷനൽ ഡയറക്ടർ ഡോക്ടർ അമീർ ഹസൻ അനുമോദന പ്രഭാഷണം നടത്തി.

Follow us on :

More in Related News