Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഴിയാത്രക്കാരനെ മാരകമായി കുത്തി ഒരിക്കൽപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

29 Aug 2025 20:55 IST

MUKUNDAN

Share News :

ചാവക്കാട്:വഴിയാത്രക്കാരനെ മാരകമായി കുത്തി ഒരിക്കൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ചാവക്കാട് മണത്തല താഴത്ത് വീട്ടിൽ കബീർ മകൻ അർഷാദ് എന്ന വലിയോ(26)നെയാണ് എസിപി പ്രേമാനന്ദകൃഷ്ണൻറെ നിർദ്ദേശ പ്രകാരം ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതിയടക്കം അഞ്ചുപേർ ചേർന്നാണ് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്.കുത്തുകൊണ്ട യുവാവ് തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഓടിക്കയറി.തുടർന്ന് അക്രമി സംഘം തിരിച്ചുപോകുമ്പോൾ കോഴിക്കോട് ഭാഗത്തുനിന്നും വന്ന രണ്ട് യുവാക്കളുടെ ബൈക്ക് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൃത്യസ്ഥലത്ത് നിന്നും രക്ഷപ്പെട്ട് പോവുകയായിരുന്നു.അറസ്റ്റ് ചെയ്ത് പ്രതിക്ക് വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളുണ്ട്.കാപ്പ പ്രകാരം പ്രതി ആറുമാസത്തേക്ക് തടവിൽ കഴിഞ്ഞ് ജനുവരിയിലാണ് പുറത്തിറങ്ങിയത്.കൃത്യം കഴിഞ്ഞ് ഒളിവിൽ പോകാൻ ശ്രമിക്കുമ്പോഴാണ് പ്രതിയെ മലപ്പുറം ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തത്.എസ്ഐമാരായ ശരത് സോമൻ,വിഷ്ണു എസ്.നാഥ്‌,എഎസ്ഐമാരായ അൻവർ സാദത്ത്,ശിഹാബ്,ജി എസ് സിപിഒമാരായ അനീഷ് വി.നാഥ്‌,മുജീബ് റഹ്മാൻ,സുബീഷ്,അരുൺ,സിപിഒമാരായ ശിവപ്രസാദ്,രജിത് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  



Follow us on :

More in Related News