Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 22:30 IST
Share News :
മുക്കം : ( കോഴിക്കോട്) 'ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകം 2024 ഡിസംബർ ഒന്ന്മുതൽ 31 വരെ സംഘടിപ്പിക്കുന്ന തണലാണ് കുടുംബം കാമ്പയിനിൻ്റെ ജില്ല തല ഉദ്ഘടനം നാളെ (ചൊച്ചാഴ്ച്ച) വൈകിട്ട് 6.30 ന്
കൊടുവള്ളിഐഡിയൽ ഇംഗ്ലീഷ് സ്കൂൾഗ്രൗണ്ടിൽനടക്കും.കാമ്പയിനിൻ്റെ ഭാഗമായി നടക്കുന്ന പരിപാടികൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ലിബറൽ ചിന്താഗതിയുടെ കടന്നുകയറ്റം കുടുംബാന്തരീക്ഷത്തിൽ ചെറുതല്ലാത്ത മുറിവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ലിബറലിസം കുടുംബഘടനയുടെ താളം തെറ്റിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിവിധ പ്രചാരണ പരിപാടികളിലൂടെ കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.26 ഏരിയ കേന്ദ്രങ്ങളിൽ വിദ്യാർഥി യുവജന സംഗമം, ലീഡേഴ്‌സ് മീറ്റ്, ടീനേജ് മീറ്റ് തുടങ്ങിയ പരിപാടികൾ നടക്കും. 200 പ്രദേശങ്ങളിൽ വിപുലമായ കുടുംബ സംഗമങ്ങൾ, മഹല്ല് സംഗങ്ങൾ, രക്ഷിതാക്കളുടെ ഒത്തു ചേരൽ, കോളേജ് വിദ്യാർഥികൾക്കായി 'എന്റെ വ്യക്തിത്വ രൂപീകരണത്തിൽ കുടുംബത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ പ്രബന്ധരചന മത്സരം, സോഷ്യൽ മീഡിയ ആക്ടി വിസ്റ്റുകളുടെ ഒത്തുചേരൽ, മഹല്ല് യാത്ര, കാമ്പസ് സംവാദം തുടങ്ങി വിവിധ പരിപാടികൾ നടക്കും.ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി പി.വി. റഹ്മാബി ടീച്ചർ ഉദ്ഘടനം നിർവ്വഹിക്കും. ജില്ല പ്രസിഡൻറ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിക്കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, ബഷീർ റഹ്മാനി തുടങ്ങിയർ പ്രഭാഷണം നിർവ്വഹിക്കും. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ടി. മുഹമ്മദ് വേളത്തിൻ്റെ കുടുംബം ഇസ്‌ലാം ലിബറലിസം എന്ന പുസ്തകം പരിപാടിയിൽ പ്രകാശനം ചെയ്യും മേഖല നാസിം വി.പി. ബഷീർ, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ലാ പ്രസിഡൻ്റ് ആയിശ ഹബീബ്. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സജീർ എടച്ചേരി, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ശഫാഖ് കക്കോടി, ജി.ഐ.ഒ ജില്ല സെക്രട്ടറി ലുലു മുജീബ് റഹ്മാൻ എന്നിവർ പങ്കെടുക്കും.വാർത്ത സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി
ആർ.കെ അബ്ദുൽ മജീദ്,പി.ആർ സെക്രട്ടറിസിറാജുദ്ദീൻ ഇബ്നു ഹംസ,
കൊടുവള്ളി ഏരിയപ്രസിഡൻറ്
പി.ടി. ഉസ്മാൻ , നൗഫൽ
കരുവൻപൊയിൽ, ഇ.കെ.ഉനൈസ്
എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.