Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂര്‍ ഗവ.ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണം-

02 Dec 2024 19:55 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :ഏറ്റുമാനൂര്‍ ഗവ.ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന്ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്നകോണ്‍ഫെഡറേഷന്‍ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മറ്റിആവശ്യപ്പെട്ടു.നിരവധിനാട്ടുകാര്‍ ആശ്രയിക്കുന്നതും പ്രത്യേക വനിതാവാര്‍ഡ് ഉള്‍പ്പടെ 40-പേരെ കിടത്തിചികിത്സിക്കാന്‍സൗകര്യങ്ങളുള്ളതുമാണ് ഈആശുപത്രി.ഡോക്ടര്‍മാരുടെ രാത്രികാലസേവനം ഉറപ്പുവരുത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍സെക്രട്ടറി പി.ചന്ദ്രകുമാര്‍,വൈസ് പ്രസിഡന്റുമാരായ കെ.സി.ഉണ്ണികൃഷ്ണന്‍,സന്തോഷ് വിക്രമന്‍,സുജ.എസ്.നായര്‍,കെ.ആര്‍.ഉണ്ണികൃഷ്ണന്‍നായര്‍,വി.കെ.അനില്‍,ജോണ്‍ജോസഫ്,ബേബിതോമസ്,ശിവരാജപണിക്കര്‍,അമ്പിളിശ്രീനിവാസ്,സുശീലാ കരുണാകരന്‍,അജയകുമാര്‍,ആന്‍ഡ്രൂസ്‌ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News