Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 21:35 IST
Share News :
ഇടുക്കി:ചെറുകിടക്കാരായ ഒട്ടനവധി ഏലം കർഷകർക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞവർഷം ഉണ്ടായ വരള്‍ച്ചയില്‍ ഇടുക്കിയിലെ ഏലം കൃഷി മേഖല വ്യാപകമായി നാശനഷ്ടം നേരിട്ടിരുന്നു.
മുമ്ബ് നിലനിന്നിരുന്ന സർക്കാർ മാനദണ്ഡങ്ങള്‍ പ്രകാരം കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും ഏലകൃഷിക്ക് നാശനഷ്ടം ഉണ്ടായാല്‍ മാത്രമേ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന നിലയില്‍നിന്ന് ചെറുകിട നാമമാത്ര കർഷകരെ കൂടി ആനുകൂല്യത്തിന്‍റെ പരിധിയില്‍ എത്തിക്കുന്ന തരത്തിലാണ് കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭേദഗതി വരുത്തിയ ഉത്തരവ് പ്രകാരം ഒരേക്കർ കായ്ഫലം ഉള്ള ഏലം കൃഷി ഒരു വർഷത്തേക്ക് ഇൻഷുർ ചെയ്യുന്നതിന് 600 രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് ഒരുമിച്ച് ഇൻഷുർ ചെയ്യാൻ 1500 രൂപ അടച്ചാല്‍ മതിയാകും. 100 സെന്‍റില്‍ ഉണ്ടായ പൂർണമായ ഏലം കൃഷി നാശത്തിന് 24,000 രൂപയാണ് നഷ്ടപരിഹാര തുകയായി നിശ്ചയിച്ചിരിക്കുന്നത്.
Follow us on :
More in Related News
Please select your location.