Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 13:53 IST
Share News :
കോതമംഗലം ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു.
കോതമംഗലം: 35-ാമത് കോതമംഗലം ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു കോട്ടപ്പടിമാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയായി നടത്തപ്പെട്ട കലോത്സവത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ അഡ്വ. ബിജി പി ഐസക്, ഫാ എൽദോസ് പുൽപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഷ അജിൻ, എ ഇ ഒ സജീവ് കെ ബി,കലോത്സവം ജനറൽ കൺവീനറും പ്രിൻസിപ്പലുമായ ജീന കുര്യാക്കോസ്, ട്രസ്റ്റിമാരായ സി കെ ജോസഫ്, എൽദോ കെ പോൾ, ഹെഡ്മിസ്ട്രെസ് താര എ പോൾ, എച്ച് എം ഫോറം സെക്രട്ടറിമാരായ സിസ്റ്റർ റിനി മരിയ, വിൻസന്റ് ജോസഫ്, (നോർത്ത്) കോട്ടപ്പടി ഗവ എൽപി സ്കൂൾ എച്ച് എം ഷാലി വി എം, സെന്റ് ജോർജ് യു പി സ്കൂൾ മാനേജർ എം കെ വർഗീസ് കുട്ടി, എച്ച് എം റിയ മേരി മോൻസി, പി ടി എ പ്രസിഡന്റ് സുകുമാരൻ പി കെ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ നിയാസ് എം നന്ദി രേഖപ്പെടുത്തി. ജനറൽ വിഭാഗത്തിൽ 591 പോയിന്റോടെ കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി. അറബിക് കലോത്സവത്തിൽ ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളും(172 പോയിന്റ് ),സംസ്കൃത കലോത്സവത്തിൽ മാലിപ്പാറ ഫാത്തിമ മാതാ യുപി സ്കൂളും( 86 പോയിന്റ് ) ഒന്നാം സ്ഥാനക്കാരായി. കലോത്സവത്തിന്റെ വിജയത്തിനായി പ്രയത്നിച്ച ജനറൽ കൺവീനർ,സ്കൂൾ മാനേജർ, എ ഇ ഒ,വിവിധ സബ് കമ്മിറ്റി കൺവീനർമാർ,ഭക്ഷണം പാചകം ചെയ്ത സജി, മാധ്യമപ്രവർത്തകൻ ഷാജി എന്നിവർക്ക് എംഎൽഎ ഉപഹാരം നൽകി.
Follow us on :
Tags:
More in Related News
Please select your location.