Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിയത്തൂർ വാദി റഹ് മ ഇംഗ്ലിഷ് സ്ക്കൂളിൽ രക്തദാന ചടങ്ങ് സംഘടിപ്പിച്ചു.

13 Jun 2024 18:05 IST

UNNICHEKKU .M

Share News :

മുക്കം: ലോക രക്തദാന ദിനത്തിൽ രക്തദാനം നൽകി കൊടിയത്തൂർ വാദിറഹ്‌മ ഇംഗ്ലിഷ് സ്ക്കൂൾ . സ്കൂൾ ഹെൽത്ത് ആൻഡ് സേഫ്റ്റിയുടെ ആഭിമുഖ്യത്തിൽ മൈത്ര ഹോസ്പിറ്റലും ചിറക് ചാരിറ്റബിൾ ട്രസ്റ്റുമാണ് രക്ത ദാന ചടങ്ങ് സംഘടിപ്പിച്ചത്.





സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് വാര്യർ കുട്ടികൾക്ക് രക്തദാന പ്രാധാന്യത്തെ പറ്റി ക്ലാസ് എടുത്തു . രക്തദാനത്തിന്റെ മഹത്വം അറിയുന്ന സ്കൂൾ അധ്യാപകരും, അനധ്യാപകരും രക്തം ദാനംചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ അബ്ദുനാസർ മേച്ചേരി, അക്കാദമിക് കോഡിനേറ്റർ ഹരികുമാർ, പ്രോജക്ട് കോഡിനേറ്റർ മർഫിയ, ഹയർ സെക്കൻഡറി കോഡിനേറ്റർ റഹ്മത്ത് അബ്ദുള്ള, പ്രൈമറി കോഡിനേറ്റർ സാജിമ നിഗർ തുടങ്ങിയവർ പങ്കെടുത്തു. തഹാനി, സജ്ന, ഷാഹിനഅഷ്റഫ്,അദീബ് എന്നിവ നേതൃത്വം നൽകി. ക്യാമ്പിൽ അമ്പതോളം അധ്യാപക അനധ്യാപക ജീവനക്കാരും സംബന്ധിച്ചു.

Follow us on :

More in Related News