Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുവള്ളിക്കെതിരായ ഗൂഢാലോചന ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണം: കെഎംസിസി

21 Oct 2024 08:19 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: കൊടുവള്ളിയെ തീവ്രവാദം ആരോപിച്ച് തകർക്കാനുള്ള സിപിഎം - ബിജെപി ഗൂഢാലോചനക്കെതിരെ പൊതുജനം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് മസ്‌കറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക സമിതിയോഗം ആവശ്യപ്പെട്ടു.

കൊടുവള്ളിയെ വർഗീയത ആരോപിച്ചും തീവ്രവാദം ആരോപിച്ചും മണ്ഡലത്തെ തകർക്കാനുള്ള സിപിഐഎം - ബിജെപി ഗൂഢാലോചന കൊടുവള്ളിയെ മാത്രമല്ല, കേരളത്തിന്റെ തന്നെ സമാദാനന്തരീക്ഷം തകർക്കാനും ബിജെപിയെ അധികാരത്തിലെത്തിക്കാനുമുള്ള ഗൂഢതന്ത്രമാണെന്നും, ഈ നീച പ്രവർത്തിയെ കേരള ജനത ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും മസ്‌കറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക സമിതി ആവശ്യപ്പെട്ടു.

റൂസൈൽ കെഎംസിസി ഓഫിസിൽ നടന്ന യോഗം അബ്ദുൽ സലാം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈജൽ ആരാമ്പ്രം അധ്യക്ഷത വഹിച്ചു. മസ്കറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറിമാരായ റംഷാദ് താമരശ്ശേരി, റിയാസ് കൊടുവള്ളി, മുജീബ് അണ്ടോണ, മുനീർ തേക്കും തോട്ടം, ഇർഷാദ് കട്ടിപ്പാറ, ഷാഹിർ വിഒടി, റഫീഖ് പട്ടിണിക്കര, അബ്ബാസ് കൊടുവള്ളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റാഷിദ്‌ മാനിപുരം സ്വാഗതവും അബ്ദുൽ സലാം വെളിമണ്ണ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News