Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എം സി സി ഈദ് സ്നേഹ സംഗമം നടത്തി

30 Jun 2024 18:19 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: സമായിൽ ഏരിയാ കെ എം സി സി യുടെ അഭിമുഖ്യത്തിൽ മുറൂജ് സമായിൽ ഫാമിൽ വെച്ചു ഈദ് സ്നേഹ സംഗമം നടത്തി. സമായിൽ ഏരിയയിലെ കെ എം സി സി മെമ്പർമാരെയും അനുഭാവികളെയും അവരുടെ കുടുംബങ്ങളെയും ഉൾപെടുത്തിയാണ് സംഗമം സംഘടിപ്പിച്ചത്.

കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധയിനം ഗെയ്മുകളും മത്സരങ്ങളും സംഗമത്തിന് മാറ്റുകൂട്ടി. കെ എം സി സി സമായിൽ ഏരിയാ പ്രസിഡന്റ് യൂസുഫ് ചേറ്റുവ അധ്യക്ഷത വഹിച്ച പൊതു പരിപാടിയിൽ മുജീബ് അണ്ടോണ സ്വാഗതം പറഞ്ഞു കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ കിണ വക്കൽ ഉത്ഘാടനവും ഷാജഹാൻ അൽ ഖുവൈർ ഈദ് സന്ദേശവും നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സിറാജ് ഹംദാൻ, മുസമ്മിൽ, നസൂർ ചപ്പാരപ്പടവ്, എന്നിവർ ആശംസകളും മൊയ്‌ദീൻ ചെറിക്കായി നന്ദിയും പറഞ്ഞു.

പരിപാടിയിൽ മുതിർന്ന അംഗങ്ങളായ ഹാഷിം കണ്ടങ്ങോടൻ, ഫൈസൽ കെ ഇ എന്നിവരെ മെമന്റോ നൽകി ആദരിച്ചു. മത്സരങ്ങൾക്ക് ജുനൈസ് ജാക്, മുനീർ, അബ്ദുൽകാദർ, ആഷിഖ് എന്നിവർ നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News