Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2026 16:34 IST
Share News :
തിരുവനന്തപുരം : കേരളത്തിൽ വീണ്ടു ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന് സർവ്വേ ഫലം. രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ സംഘം കോൺഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച അന്തിമ വിശകലന റിപ്പോര്‍ട്ടില്‍ ഇടതിന് തുടര്‍ഭരണം പ്രവചിച്ചതായി സൂചന.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 75 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുഡിഎഫ് 63 സീറ്റുകളുമായി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമ്പോള്‍, നേമത്തും പാലക്കാട്ടും ബിജെപി നിയമസഭയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ എല്‍ഡിഎഫ് തരംഗം പ്രകടമാകുമ്പോള്‍ മലപ്പുറം, എറണാകുളം ജില്ലകളില്‍ യുഡിഎഫ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുമെന്നാണ് പ്രവചനം.
കോൺഗ്രസ് പാർട്ടിയുടെ പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനിൽ കനഗോലു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി ആക്ഷൻ പാക്കഡ് സ്ട്രാറ്റജികളുമായി രംഗത്തുണ്ട്. 140 മണ്ഡലങ്ങളിലും സർവേ നടത്തി വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെയും മണ്ഡലങ്ങളെയും കണ്ടെത്തുന്നതാണ് ഇദ്ദേഹത്തിന്റെ രീതി.
കോൺഗ്രസ് ഇലക്ഷൻ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച കനഗോലു ടിം തന്നെ യുഡിഎഫ് പരാജയം ഉറപ്പിച്ചിരിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.