Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 12:06 IST
Share News :
മസ്കറ്റ്: സോഹാറിലെ സഹമിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനപടത്തിൽ മരണപ്പെട്ട മാവേലിക്കര മാന്നാർ സ്വദേശിയായ സുനിതാ റാണി (44) യുടെ മൃതദേഹം നാട്ടിലെത്തിച്ചു.
കേരള വിങ്ങ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി നൗഫലിന്റെ നേതൃത്വത്തിൽ, ഖോറം കൗള ഹോസ്പിറ്റലിൽ എത്തിച്ച മൃതദേഹം, ഇൻക്യുസ്റ്റ് നടപടിക്രമങ്ങൾ പൂർത്തികരിച്ചശേഷം ചൊവ്വാഴ്ച വെളുപ്പിന് രണ്ടു മണിക്കുള്ള ഒമാൻ എയർ വിമാനത്തിലാണ് നാട്ടിൽ എത്തിച്ചത്.
സുനിതാ റാണി സ്വകാര്യ ആയൂർവേദ ഹോസ്പിറ്റളിൽ തെറാപ്പിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അപകടത്തിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകയായിരുന്ന ആഷ്ലി മറിയം ജോണിനും (34) പരിക്കേറ്റിരുന്നു.
നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹ്യ പ്രവർത്തകരായ തങ്കം കവിരാജ്, രെഞ്ചു അനുചന്ദ്രൻ, അനുപമ സന്തോഷ്, സാനി എസ്സ് രാജ്, പ്രസാദ് ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.