Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2024 22:08 IST
Share News :
മേപ്പയൂർ : മേപ്പയ്യൂർ പോലീസ് രജിസ്റ്റർ ചെയ്ത ചെറുവണ്ണൂർ പവിത്രം ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളിൽ ഒരാളെ ബീഹാറിൽ വച്ച് പോലീസ് പിടികൂടി. ബീഹാർ കിഷൻ ഗഞ്ച് ജില്ലയിലെ ദിഗൽ ബങ്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ മങ്കുര ബാൽവാടങ്കി ഹൗസിൽ മുഹമ്മദ് മിനാർ ഉൽഹഖ്(24)ആണ് അറസ്റ്റിലായത് .ജൂലൈ 6-ാം തിയ്യതിയാണ് കേസിനാസ്പദമായ കവർച്ച നടക്കുന്നത്. പുലർച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുവർകുത്തിത്തുറന്ന് അകത്തു കടന്ന് 250 ഗ്രാമോളം സ്വർണ്ണവും 5 കിലോഗ്രാം വെളളിയാഭരണങ്ങളും കവർച്ച ചെയ്യുകയും പുലർച്ചെ നാട്ടിലേക്ക് ട്രയിൻ മാർഗ്ഗം രക്ഷപ്പെടുകയുമായിരുന്നു.
യാതൊരു തെളിവും അവശേഷിപ്പിക്കാത്ത കേസിൽ, പോലീസ് ആഴ്ചകളോളം പരിശ്രമിക്കുകയും, തുടർന്ന് മുയിപ്പോത്ത് സിസിടിവി കാമറയിൽ 6 ന് പുലർച്ചെ രണ്ടുപേർ ധൃതിയിൽ നടന്നു പോകുന്ന ചിത്രം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ കാലയളവിൽ നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി വിവരം ശേഖരിക്കുകയും ചെയ്തു.തുടർന്ന് മുയിപ്പോത്ത് മുഹമ്മദ് ഹാജിയുടെ ബിൽഡിങ്ങിൽ താമസിച്ച രണ്ടുപേരെപ്പറ്റി അന്വേഷണം നടത്തി പ്രതികളാണെന്ന് ഉറപ്പു വരുത്തുകയുമായിരുന്നു.
പ്രതികൾ ബീഹാർ സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞ അന്വേഷണസംഘത്തിലെ നാലുപേർ ബീഹാറിലേക്ക് തിരിച്ചു.കോഴിക്കോട് റൂറൽ എസ്പി യുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര ഡി.വൈ.എസ്.പി യുടെ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്. മുൻ പേരാമ്പ്ര ഡി.വൈ എസ് പി കെ.എം ബിജുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും തുടർന്ന് ചുമതലയേറ്റ ഡി.വൈ.എസ്.പി വി.വി .ലതീഷ് അന്വേഷണത്തിന് നേതൃത്വം നൽകുകയുമാ
യിരുന്നു.
നേപ്പാൾ അതിർത്തിയിൽ ഉള്ള ദിഗൽ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയിൽ ആയിരുന്ന പ്രതിയെ വളരെ അപകടകരമായ സാഹചര്യത്തെ തരണം ചെയ്താണ് ബീഹാർ പോലീസിന്റെ സഹായത്തോടെ മേപ്പയ്യൂർ എസ്.ഐ സുധീർ ബാബു, എ.എസ്.ഐ ലിനേഷ്, പൊലീസ് ഓഫീസർമാരായ സിഞ്ചുദാസ്, ജയേഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.
Follow us on :
Tags:
More in Related News
Please select your location.