Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.സി.എൽ ചാമ്പ്യൻസ്‌ ലീഗ്‌ 2024 ഫുട്ബാൾ ടൂർണ​മെന്റ്: ഫിഫ മൊബേല ജേതാക്കൾ

20 May 2024 20:26 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: കെ.സി.എൽ ചാമ്പ്യൻസ്‌ ലീഗ്‌ 2024 ഫുട്ബാൾ ടൂർണ​മെന്റിൽ ഫിഫ മൊബേല ജേതാക്കളായി. കെ.സി.എൽ ചാമ്പ്യൻസ്‌ ലീഗ്‌ 2024 ഫുട്ബോൾ ടൂർണ്ണമന്റ്‌ ഫിഫ മൊബേല ചാമ്പ്യൻസ്‌, ഫൈനലിലിൽ സ്മാഷേർസ്സ്‌ എഫ്‌ സിയുമായി സമനില പാലിച്ചതിനാൽ ട്രൈബ്രേക്കർ വേണ്ടിവന്നു അതിലും സമനില പാലിച്ചതിനാൽ ടോസിലൂടെയാണു വിജയികളെ തെരെഞ്ഞെടുത്തത്‌ 

സ്മാഷേർസ്സ്‌ റണ്ണെർസ്സും, സെക്കന്റ്‌ റണ്ണേർസ്സ്‌ യുനൈറ്റഡ്‌ കേരളയും, തേർഡ്‌ റണ്ണേർസ്‌ നെസ്റ്റോ എഫ്‌ സിയും ട്രോഫികൾ കരസ്ഥമാക്കി

കളിയിലുടനീളം മികച്ച കളി കാഴ്ചവെച്ച സ്മാഷേർസ്സ്‌ എഫ്‌.സിയുടെ കളിക്കാരൻ ഷിബു പ്ലയർ ഓഫ്‌ ദ ടൂർണ്ണമെന്റായും, ബെസ്റ്റ്‌ ഗോൾ കീപ്പറായി ഫിഫ മൊബേലയുടെ ഗോൾ കീപ്പർ നിസാമിനെയും, മികച്ച ഡിഫന്റർ ആയി സുനിൽ മെമ്മോറിയൽ ട്രോഫി സ്മാഷേർസ്സ്‌ എഫ്‌.സിയുടെ ബാക്ക്‌ നിഖിലും കരസ്ഥമാക്കി. ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഗോൾഡൻ ബൂട്ട്‌ ടോപ്‌ ടെൻ ബർക്കയുടെ കളിക്കാരൻ ഇജാസ്‌ നേടി, ഫൈനലിലെ മികച്ച കളിക്കാരനായി ഫിഫ മൊബേലയുടെ സഹീറിനെയും തെരെഞ്ഞെടുത്തു.

ഈ സീസണിലെ അവസാനത്തെ ടൂർണ്ണമന്റ്‌ ആയിരുന്നു കഴിഞ്ഞ രണ്ടാഴ്ചകളിലായി മൊബേല സ്റ്റേഡിയത്തിൽ വെച്ച്‌ നടത്തപ്പെട്ടത്‌. മസ്ക്കറ്റ്‌ ഫുഡ്ബോൾ അസോസിയേഷൻ കെ.എം.എഫ്‌.എ നേരിട്ട്‌ നടത്തിയ ടൂർണ്ണമന്റ്‌ എന്ന പ്രത്യേഗതയും ഉണ്ടായിരുന്നു. ഇരുപത്തിയെട്ട്‌ ക്ലബ്ബുകൾ ഏഴു ഗ്രൂപ്പുകളിലായി മൽസരിച്ച്‌ പതിനാറു ടീമുകൾ പ്രീകോർട്ടർ‌ റൗണ്ടിലേക്ക്‌ യോഗ്യത നേടുകയും പിന്നീട്‌ കോർട്ടർ, സെമി, ഫൈനൽ ഇങ്ങനെ അംബത്തി ഏഴു മൽസരങ്ങൾ റണ്ടാഴ്ചകളിലായി നടന്നു. മസ്ക്കറ്റിലെ ഏറ്റവും വലിയ ടൂർണ്ണമെന്റായിരുന്നു കഴിഞ്ഞ ദിവസം അവസാനിച്ചത്‌. 

സീസണിലെ ഏറ്റവും മികച്ച ടീമായി ഡൈനമോസ്‌ എഫ്‌.സിയെയും സീസണിലെ എമർജ്ജിംഗ്‌ ടീമായി ലയൺസ്‌ മസ്ക്കറ്റ്‌ ക്ലബിനെയും തെരെഞ്ഞെടുത്തു. സീസണിലെ മികച്ച ഫുട്ബോളറായി നദീം യുനൈറ്റഡ്‌ കേരള എഫ്‌.സി കളിക്കാരനെയും മികച്ച ഡിഫന്റർ ആയി മസ്ക്കറ്റ്‌ ഹാമ്മേർസ്സ്‌ ബാക്ക്‌ ഷഹ് മിദ്‌ (ചെമ്മു) വിനെയും മികച്ച ഗോൾ കീപ്പറായി സ്മാഷേർസ്സ്‌ എഫ്‌.സിയുടെ ഗോൾ കീപ്പർ അജുവിനെയും തെരെഞ്ഞെടുത്തു

നാൽപ്പത്‌ കഴിഞ്ഞ കളിക്കാർക്ക്‌ വേണ്ടി കെ.എം.എഫ്‌.എ മാസ്റ്റേർസ്സ്‌ ലീഗ്‌ ടൂർണ്ണമെന്റും നടത്തിയിരുന്നു അതിൽ ഓൾ സ്റ്റാർസ്‌ റൂവി ചാമ്പ്യന്മാരായി. ഫൈനലിൽ സ്മാഷേർസ്സ്‌ എഫ്‌.സിയുമായി നിശ്ചിത സമയത്തും ഗോൾ രഹിത സമനില പാലിച്ചതിനാൽ ട്രൈബ്രേക്കറിൽ ആണു വിജയികളെ തെരെഞ്ഞെടുത്തത്‌. 

സ്മാഷേർസ്സ്‌ റണ്ണേർസ്സും, മസ്ക്കറ്റ്‌ എഫ്‌.സി സെക്കന്റ്‌ റണ്ണേർസ് കപ്പും നേടി. മാസ്റ്റേർസ്സ്‌ കപ്പ്‌ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി നിത്തിൻ ഗോവ യുനൈറ്റഡ്‌, മികച്ച ഗോൾ കീപ്പറായി ആസാദ്‌ ഓൾ സ്റ്റാർസ്‌ റൂവി എന്നിവരും അർഹരായി.

ടൂർണ്ണമന്റ്‌ സമ്മാന ദാന ചടങ്ങിലും ഉൽഘാടന വേധിയിലും ടോപ്‌ ടെൻ ബർക്ക എം.ഡി ഹമീദ്‌, യുനൈറ്റഡ്‌ കാർഗ്ഗോ എം.ഡി നിയാസ്‌, മാനേജർ ഷെബി, ബദർ അൽ സമ ഹോസ്പിറ്റൽ എക്സിക്കുട്ടീവ്‌ ഡയറക്ടർ ഫിറാസത്ത്,‌ സ്റ്റോറി ഹൗസ്‌ മനേജർ അഫ്‌റാദ്‌, ഈ സി ടിംബർ എം.ഡി ഷിറോസ്‌, ഹോട്ട്‌പാക്ക്‌ കൺട്രി മാനേജർ രതീഷ്, ബുന്നാ കഫേ മാനേജർ നൗഫൽ, യു.പി.എം എം.ഡി യൂസഫ്‌, ഏരോലിങ്ക്‌ എക്സിക്കുട്ടീവ്‌ ഫാസിൽ, അൽ ഐൻ വാട്ടർ കംബനിയുടെ പ്രധിനിധിയായി ജെറിൻ, നെസ്റ്റോ ഹൈപ്പർമ്മാർക്കറ്റ്‌ എച്ച്‌.ആർ ഷമീർ, പർച്ചൈസ്‌ ഡിപ്പാർട്ട്‌മന്റ്‌ എക്സിക്കുട്ടീവ്‌ സിയാദ്‌, ജീപ്പാസ്‌ ഒമാൻ മാനേജർ സെജീർ, ഫാൽക്കൺ കംബനി മാനേജർ തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികളും പ്രൈസ്മണികളും വിതരണം ചെയ്തു.

ആബിദ്‌, സുജേഷ്‌ ചേലോറ, ജയരാജ്‌, സഹീർ, ഷിഹാബ്, ടിജോ,‌ നിഷാന്ത് വിബിൻ, തുടങ്ങിയവർ കളികൾ നിയന്ത്രിച്ചു.

മസ്ക്കറ്റിൽ 2017-ൽ രൂപീകൃതമായ കേരള മസ്ക്കറ്റ്‌ ഫുഡ്ബോൾ അസോസിയേഷൻ ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ കൂട്ടാഴ്മയാണു കെ.എം.എഫ്‌.എ. കായികമായി എല്ലാവരെയും ആരോഗ്യവാന്മാർ ആക്കുക എന്നതിനപ്പുറം നാട്ടിലെ ഫുട്ബോൾ ലഹരിയും ആവേശവും നിലനിർത്താനും സംഘടന മുൻഗണന നൽകുന്നു മുഴുവൻ ഫുട്ബോൾ പ്രേമികളെയും ഒരൊറ്റ സംഘടനയുടെ കീഴിൽ കൊണ്ട്‌ വരികയും മസ്ക്കറ്റിൽ നടക്കുന്ന ടൂർണ്ണമെന്റുകൾ ഏകോപിപ്പിക്കുകയും, ഇന്ന് മസ്ക്കറ്റിൽ നടക്കുന്ന മുഴുവൻ ടൂർണ്ണമെന്റുകളും നിയന്ത്രിക്കുന്നത്‌ ‌ ഈ സംഘടനയാണുണ്, ഇനിയും ഒരുപാട്‌ നല്ല പരിപാടികൾ ഭാവിയിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്നും, ഓഗസ്റ്റിൽ വീണ്ടും ഫുട്ബോൾ സീസൺ ആരംഭിക്കും എന്നും ജൂൺ ഒന്നു മുതൽ 30 വരെ ഫ്രീ ട്രാൻസ്ഫർ സമയവും എല്ലാ കളിക്കാർക്കും ഫ്രീയായി ക്ലബുകൾ മാറാനും പുതിയ ക്ലബുകളിലേക്ക്‌ ചേക്കേറാനും ഉള്ള അവസരമാണെന്നും ഭാരവാഹികൾ അറീയ്ച്ചു. ജൂലായ്‌ ഒന്ന് മുതൽ മുപ്പത്‌ വരെ പുതിയ റെജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച്‌ ഓഗസ്റ്റ്‌ മുതൽ ടൂർണ്ണമെന്റുകൾ ആരംഭിക്കും

കെ.എം.എഫ്‌.എ ഭാരവാഹികളായ വരുൺ, രാജേഷ്‌, ഷാനി, റിൻഷാദ്‌, ഷഹാബുദ്ദീൻ, നജ്മൽ, റിയാസ്‌, സുജേഷ്‌, ഫൈസൽ എന്നിവരും ടൂർണ്ണമന്റ്‌ കമ്മിറ്റി അംഗങ്ങളായ ഫിറോസ്‌, സിയാദ്‌, യാഖൂബ്‌, അജ്മൽ ,ഷാനു, രഞ്ജിത്ത്‌, ജെറിൻ ,നിഷാദ്‌, സജീർ, ഇശാക്ക്‌, അനസ്‌, ഇസ്മയിൽ, ഷാഫി തുടങ്ങിയവർ ടൂർണ്ണമെന്റിനു നേതൃത്വം നൽകി. ചടങ്ങിനു ഫൈസൽ സ്വാഗതവും സുജേഷ്‌ നന്ദിപ്രാകാശനവും നടത്തി.

Follow us on :

More in Related News