Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 20:26 IST
Share News :
തിരൂർ : തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരായ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ഏഴു പേർക്കെതിരെ കാപ്പ നിയമ പ്രകാരം മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിരവധി മണൽകടത്ത് കേസുകളിൽ പ്രതികളായിട്ടുള്ള കാരത്തൂർ സ്വദേശികളായ പെരുമാൾ പറമ്പിൽ ഇബ്രാഹിം(40), പെരുമാൾ പറമ്പിൽ സൈനുദ്ദീൻ(41) തിരുന്നാവായ സ്വദേശി ഒടായിൽ മുഹമ്മദ് ഷാഫി(44) പെരുന്തല്ലൂർ സ്വദേശികളായ കുളങ്ങര വീട്ടിൽ ഷമീർ(38) തേക്കടത്ത് റിയാസ്(36) പൊയിലിശ്ശേരി സ്വദേശി തടത്തരികത്ത് നസീം(34) കവർച്ച, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയായിട്ടുള്ള പച്ചാട്ടിരി സ്വദേശി തറയിൽ മുഹമ്മദ് ഷാഫി(34) എന്നിവരെയാണ് ആറുമാസകാലത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഐ.പി.എസ് ഉത്തരവിറക്കിയത്.
നിരന്തരമായി ക്രിമിനൽ കേസുകളിൽ പ്രതിയായി ഉൾപ്പെട്ടവർക്കെതിരെ ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ഐ.പി.എസ് കഴിഞ്ഞമാസം റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് കാപ്പ നടപടി സ്വീകരിച്ചത്. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ കൈക്കൊള്ളുന്നതും റിമാൻഡ് ചെയ്യപ്പെടുന്നതുമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് കാപ്പാ നിയമപ്രകാരം തിരൂർ പോലീസ് സ്വീകരിച്ചിട്ടുള്ള ശക്തമായ നടപടിയാണിത്.
Follow us on :
Tags:
More in Related News
Please select your location.