Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കുനാഥന്റെ മുന്നിലെ പൂക്കച്ചവടക്കാരി താമരയുടെ ജീവിതം പറയുന്ന ആരോ മെയ് 9 ന് തിയേറ്ററുകളിൽ

03 May 2024 11:46 IST

Enlight News Desk

Share News :

പ്രതിദിനം തൃശൂർ ന​ഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആരൊക്കെയാ..? അവരുടെ കഥ പറയുന്ന വി കെ കരീം ചിത്രം ആരോ മെയ് 9 ന് തിയറ്ററുകളിലെത്തും,

ജോജു ജോർജ്ജ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, തോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ. അമ്പിളി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

വി കെ കരീം, റഷീദ് പാറക്കൽ എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.


ചിത്രം മെയ് 9 ന് തിയറ്ററുകളിലെത്തുമെന്നും അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാസ്സ് എന്റർടൈനർ വിഭാ​ഗത്തിൽ ഉൾപെടുത്താവുന്ന ചിത്രം ശക്തമായ സ്ത്രീ പക്ഷ രാഷ്ട്രീയം ചർച്ചചെയ്യുന്നുവെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന വിവരം. 

ആര്. എന്ന ചോദ്യമുയർത്തുന്ന ചിത്രത്തിന്റെ ട്രയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്. 

വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മാധേഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ള ആണ്.

​ഗാനരചന.റഫീഖ് അഹമ്മദ്. സം​ഗീതം. ബിജിബാൽ 

പി ആർ ഒ. എ എസ് ദിനേഷ്


<iframe width="560" height="315" src="https://www.youtube.com/embed/-ezAvfoRISE?si=bsOJuR9ROh-3reem" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

Follow us on :

More in Related News